»   » മോഹന്‍ലാലിനായി തൃഷയ്ക്ക് നേരമില്ല

മോഹന്‍ലാലിനായി തൃഷയ്ക്ക് നേരമില്ല

Posted By:
Subscribe to Filmibeat Malayalam
Trisha
മോളിവുഡിലേക്കുള്ള ക്ഷണം ഒരിയ്ക്കല്‍ കൂടി തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം തൃഷ നിരസിയ്ക്കുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും ജോഷിയോടുമാണ് തൃഷ ബിഗ് നോ' പറഞ്ഞിരിയ്ക്കുന്നത്.

അഞ്ച് സംവിധായകരുടെ കൂട്ടായ്മയില്‍ വന്‍താര നിര അണിനിരക്കുന്ന ഡി കമ്പനിയില്‍ മോഹന്‍ലാലിന്റെ നായികയാക്കാനാണ് സിനിമയുടെ അണിയറക്കാര്‍ തൃഷയെ ആലോചിച്ചത്. എന്നാല്‍ തമിഴിലെ തിരക്കുകള്‍ കാരണം ഈ വമ്പന്‍ ഓഫര്‍ തൃഷ നിരസിയ്ക്കുകയായിരുന്നു. താരത്തിന്റെ അമ്മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മലയാളത്തില്‍ നിന്നും തൃഷയ്ക്ക് ഒട്ടേറെ ഓഫറുകള്‍ വരുന്നുണ്ട്. എ്ന്നാല്‍ ഡേറ്റില്ലാത്തതിനാല്‍ ഇതെല്ലാം ഒഴിവാക്കുകയാണ്. തമിഴില്‍ ഇപ്പോള്‍ നാല് സിനിമകളില്‍ തൃഷ കരാറായിട്ടുണ്ട്. അതിനാലാണ് ഡി കമ്പനി ഒഴിവാക്കുന്നത്. തൃഷയുടെ അമ്മ ഉമ പറയുന്നു.

അതേസമയം തൃഷ ഒഴിവായതല്ല, ഒഴിവാക്കിയതാണ് എന്ന തരത്തിലും അണിയറയില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. സിനിമയൊന്നിന് നാല്‍പത് ലക്ഷം രൂപ പ്രതിഫലം പറ്റുന്ന താരസുന്ദരിയെ താങ്ങാനുള്ള കഴിവ് മോളിവുഡിന് കഴിയില്ലെന്നതു കൊണ്ടാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു. വലിയ വിപണി സാധ്യതകളില്ലാത്ത മോളിവുഡന് ഒരു നടിയ്ക്ക് മാത്രമായി ഇത്രയധികം തുക മുടക്കാനാവില്ലെന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു

English summary
The buzz is that director Joshiy, who will be directing Mohanlal in one of the segments, was hoping to rope in K-Town beauty Trisha opposite the superstar
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam