»   » ശ്യാമ പ്രസാദ് ചിത്രത്തിലെ നിവിന്‍ പോളിയുടെ നായിക, തമിഴകത്ത് നിന്നെത്തുന്ന ആ ഗ്ലാമര്‍ താരം

ശ്യാമ പ്രസാദ് ചിത്രത്തിലെ നിവിന്‍ പോളിയുടെ നായിക, തമിഴകത്ത് നിന്നെത്തുന്ന ആ ഗ്ലാമര്‍ താരം

By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷം മലയാളത്തില്‍ നിന്ന് ഒത്തിരി പേര്‍ അന്യഭാഷകളിലേക്ക് കടന്നിട്ടുണ്ട്. പ്രത്യേകിച്ചും തമിഴകത്തിലേക്ക്. മലയാളത്തിലെ ഒരു ചിത്രത്തില്‍ മാത്രം തല കാണിച്ച നായികമാരാണ് അതില്‍ ഏറെയും. എന്നാലിതാ വര്‍ഷാവസാനം തമിഴകത്ത് നിന്നും ഒരു ഗ്ലാമര്‍ താരം മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു.

ശ്യാമപ്രസാദിന്റെ സംവിധാനത്തിലെ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം തൃഷയാണ്. മനോരമ ഓണ്‍ലൈനാണ് നിവിന്‍ പോളിയുടെ നായികയായി തൃഷ മലയാളത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ....

ഹെ ജൂഡ്

ഹെ ജൂഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ലവ് സ്റ്റോറിയാണ്. 2017 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇത് മൂന്നാം തവണ

ശ്യാമപ്രസാദിനൊപ്പമുള്ള നിവിന്‍ പോളിയുടെ മൂന്നാമത്തെ ചിത്രമാണ് ഹെയ് ജൂഡ്. ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം. പൃഥ്വിരാജും നിവിന്‍ പോളിയും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ശ്യാമപ്രസാദിന്റെ ഇവിടെ.

കിംവദന്തികള്‍ക്ക് ശേഷം

തൃഷയുടെ അരങ്ങേറ്റം ഏറെ പ്രതീക്ഷയോടെയാണ് മോളിവുഡ് സിനിമാ ലോകം കാത്തിരിക്കുന്നത്. മുമ്പ് തൃഷ മലയാളത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വൈറ്റില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പല കാരണങ്ങളാലും തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറി. ഹുമ ഖുറേഷിയെയാണ് പകരക്കാരായി കണ്ടത്തിയത്.

നിര്‍മാണം

അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Trisha Krishnan To Make Her Mollywood Debut With Nivin Pauly-Shyamaprasad Movie!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam