»   » അലക്‌സാണ്ടറിന്റെ പുത്രനൊപ്പം തൃഷ

അലക്‌സാണ്ടറിന്റെ പുത്രനൊപ്പം തൃഷ

Posted By:
Subscribe to Filmibeat Malayalam
Trisha
മോളിവുഡിന്റെ ചരിത്രത്തില്‍ പുതിയൊരധ്യായം കുറിയ്ക്കുന്ന സാമ്രാജ്യം 2ന്റെ ഒരു സസ്‌പെന്‍സ് തീരുന്നു. സാമ്രാജ്യം തിരിച്ചുപിടിയ്ക്കാനെത്തുന്ന അലക്‌സാണ്ടറുടെ പുത്രന്റെ നായികയാവുന്നത് കോളിവുഡിന്റെ ഗ്ലാമര്‍ ക്യൂന്‍ തൃഷയെന്നാണ് പുതിയ വാര്‍ത്ത. തൃഷ നായികയാവുമെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ പക്ഷേ ഇക്കാര്യത്തില്‍ ഉറപ്പിലാത്ത ഒരാള്‍ തൃഷയാണ്. കൈനിറയെ സിനിമകളുള്ള തൃഷയ്ക്ക് അടുത്ത ആറു മാസത്തേക്ക് തിരക്കോടു തിരക്കാണ്. എന്നാലും സമയമുണ്ടെങ്കില്‍ സിനിമയുമായി സഹകരിയ്ക്കാന്‍ തയാറാണെന്നാണ് തൃഷയുമായി അടുത്തകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം സണ്‍ ഓഫ് അലക്‌സാണ്ടര്‍ ആരെന്ന ചോദ്യത്തിനുത്തരം കിട്ടാന്‍ ഇനിയും കാത്തിരിയ്ക്കണം. ഒക്ടോബര്‍ അഞ്ചിന് ദുബയില്‍ നടക്കുന്ന സെലിബ്രറ്റി ഷോയിലൂടെ മാത്രമേ ഈ ആകാംക്ഷ തീരൂ. 12 കോടിയോളം രൂപ മുടക്കി സംവിധായകന്‍ പേരരശ് ഒരുക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇവിടെയും അവാസനിയ്ക്കുന്നില്ല.

മമ്മൂട്ടി വെടിയേറ്റ് മരിയ്ക്കുന്ന രംഗത്തോടെയാണ് സാമ്രാജ്യത്തിന്റെ ക്ലൈമാക്‌സ് ആരംഭിയ്ക്കുന്നത്. പിതാവിന്റെ കുഴിമാടത്തില്‍ നിന്നും വരുന്ന അലക്‌സാണ്ടറുടെ പുത്രനെ നടന്‍ വിജയരാഘവന്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രം കാറിലേറ്റുന്നതോടെയാണ് സാമ്രാജ്യം തീരുന്നത്.

ഇവിടെ നിന്നാണ് സണ്‍ ഓഫ് അലക്‌സാണ്ടറിന്റെ കഥയും ആരംഭിയ്ക്കുന്നത് ദുബായില്‍ നടക്കുന്ന ഷോയില്‍ വിജയരാഘവന്‍ തന്നെ അന്നു കൂട്ടിക്കൊണ്ടുപോയ അലക്‌സാണ്ടറുടെ മകനെ തിരിച്ചെത്തിക്കുമ്പോഴേ നായകനാരെന്ന കാര്യം ലോകമറിയൂ. ചിത്രത്തിന്റെ പൂജയും ചടങ്ങിനോടനുബന്ധിച്ച് നടക്കും. ചിത്രത്തിന്റെ വെബ്‌സൈറ്റ് കഴിഞ്ഞദിവസം ദുബായില്‍ നടന്ന ചടങ്ങില്‍ നടന്‍ വിജയരാഘവന്‍ പ്രകാശനം ചെയ്തു.

ഗോഡ്‌സണ്‍ ആന്‍ഡ് അഥീന ഫിലിംസിന്റെ ബാനറില്‍ അജ്മല്‍ ഹസ്സനും ബൈജു ആദിത്യനുമാണ് ചിത്രം നിര്‍മിക്കുന്നത്. സാമ്രാജ്യം നിര്‍മിച്ചതും അജ്മല്‍ ഹസ്സനായിരുന്നു.

എം.എസ്.കെ.യാണ് തിരക്കഥ, സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ.ആര്‍. റഹ്മാന്റെ സഹായിയായ ആര്‍.എ. സഹീറാണ്. ഇളയരാജ പശ്ചാത്തല സംഗീതം ഒരുക്കുന്നു. ശേഖര്‍ വി. ജോസഫാണ് ഛായാഗ്രാഹകന്‍. നവംബര്‍ 15ന് ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ ലൊക്കേഷന്‍ ദുബായ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളാണ്.

English summary
Producer Ajmal confirmed it will be Trisha, who will be playing the lead lady. However, a source close to the actress tells us that's not true.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam