»   » തൃഷയ്ക്ക് പണം മതി; കേസ് വേണ്ട

തൃഷയ്ക്ക് പണം മതി; കേസ് വേണ്ട

Posted By:
Subscribe to Filmibeat Malayalam
Trisha,
തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു കോടി രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തി. എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കാന്‍ നടി തയ്യാറായിട്ടില്ല. നഷ്ടപ്പെട്ട പണം തിരിച്ചു നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണത്രേ നടി പൊലീസില്‍ പരാതിപ്പെടാത്തത്.

ചെന്നൈ അണ്ണാശാലയിലെ സ്വകാര്യ ബാങ്കില്‍ ഏതാനും വര്‍ഷം മുന്‍പാണ് നടി അക്കൗണ്ട് തുടങ്ങിയത്. കുറേകാലത്തിന് ശേഷം വീണ്ടും ബാങ്കില്‍ പണമടയ്ക്കാനെത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം നടി തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ബാങ്ക് ജീവനക്കാരെ വിവരമറിയിച്ചു. നടിയുടെ അക്കൗണ്ടിന്റെ വിവരങ്ങള്‍ നന്നായി അറിയാവുന്ന ബാങ്ക് ജീവനക്കാരിലാരെങ്കിലുമാവും പണം തിരിമറി നടത്തിയതെന്നാണ് ബാങ്ക് അധികൃതര്‍ സംശയിക്കുന്നത്.

കുറ്റം ചെയ്തയാളെ ഉടന്‍ കണ്ടെത്തി പണം തിരികെ ഏല്‍പ്പിക്കാമെന്ന് ബാങ്ക് അധികൃതര്‍ നടിയ്ക്ക് ഉറപ്പ് നല്‍കി. പൊലീസില്‍ പരാതിപ്പെടരുതെന്നും അഭ്യര്‍ഥിച്ചു. ഇതെ തുടര്‍ന്ന് തനിക്ക് പണം തിരികെ ലഭിച്ചാല്‍ മതിയെന്നും കേസിന് പോകുന്നില്ലെന്നും തൃഷ അറിയിക്കുകയായിരുന്നു. ഏതായാലും കുറ്റവാളിയെ കണ്ടെത്താനായി ബാങ്ക് അധികൃതര്‍ അന്വേഷണം തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

English summary
Actress Trisha lost one crore which she deposited in a private bank in Tamil Nadu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam