»   » സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞ് രംഗത്ത് എത്തിയ പേളിയെ വീണ്ടും ട്രോളി

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞ് രംഗത്ത് എത്തിയ പേളിയെ വീണ്ടും ട്രോളി

By: Sanviya
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ക്കെതിരെ പേളി മാണി. ട്രോളുകള്‍ക്ക് സെന്‍സറിങ് വേണമെന്നാണ് പേളി പറയുന്നത്. തമാശയായിട്ടുള്ള ട്രോളുകളും തന്നെ കളിയാക്കിയുള്ള ട്രോളുകളെല്ലാം ഞാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാറുണ്ട്. പക്ഷേ മിക്ക ട്രോളന്മാരും അതിര് കടന്ന് ട്രോളുന്നുവെന്ന് പേളി പറയുന്നു.

വ്യക്തിഹത്യകളിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിലുമാണ് ചില ട്രോളന്മാര്‍ ആനന്ദം കണ്ടെത്തുന്നതെന്നും പേളി മാണി പറഞ്ഞു. അതുക്കൊണ്ട് തന്നെ സെന്‍സറിങ് വേണം. എന്നാല്‍ പേളിയുടെ പ്രതികരണത്തെ ട്രോളി പല ട്രോളര്‍മാരും വീണ്ടും രംഗത്ത് എത്തിയിട്ടുണ്ട്.

കഷ്ടപ്പെട്ടും കഠിനാദ്ധ്വാനം ചെയ്തും

സ്ത്രീകള്‍ ഏറെ കഷ്ടപ്പെട്ടിട്ടും കഠിനാദ്ധ്വാനം ചെയ്തുമാണ് ഓരോ മേഖലയിലും മുന്നേറുന്നത്. അതിനിടെ അവരെന്തെങ്കിലും പിഴവ് കാട്ടിയാല്‍ അത് വച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നത് ശരിയല്ലെന്നും പേളി മാണി പറഞ്ഞു.

ഒരിക്കലും സംഭവിക്കരുത്

ഇത്തരത്തില്‍ മോശമായി ട്രോളുന്നത് സ്ത്രീകളെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്ന് ട്രോളര്‍മാര്‍ അറിയുന്നുണ്ടാകില്ല. അതുക്കൊണ്ട് തന്നെ സ്ത്രീകള്‍ക്കെതിരെ വൃത്തിക്കേടുകള്‍ എഴുതുന്ന ചുവരുകളാവരുത് ട്രോള്‍ പേജുകളെന്നും പേളി പറഞ്ഞു.

സെന്‍സറിങ്

ഇനി ഇതുപോലെ സംഭവിക്കാതിരിക്കാന്‍ ട്രോളുകള്‍ക്കും സെന്‍സറിങ് വേണമെന്നും പേളി മാണി ആവശ്യപ്പെട്ടു.

പേളിയെ വീണ്ടും ട്രോളി

പ്രതികരണവുമായി രംഗത്ത് എത്തിയ പേളി മാണിയെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നുണ്ട്.

പുറത്തിറങ്ങാന്‍ രണ്ട് ചിത്രങ്ങള്‍

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിന് ശേഷം പേളി അഭിനയിക്കുന്ന ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ടീം അഞ്ച്, കാപ്പിരി തുരുത്ത്. ചിത്രങ്ങളുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികെയാണ്.

അരങ്ങേറ്റം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് പേളി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മഴവില്‍ മനോരമയിലെ ഗം ഓണ്‍ ഡി2 എന്ന റിയാലിറ്റി ഷോയുടെ ആങ്കറിങ് ചെയ്യുന്നത് പേളിയാണ്.

English summary
Trolls Should Be Censored ; Pearle Maaney
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam