»   » സനാ ഖാനെ പിന്തുണച്ച് സല്‍മാന്റെ ട്വീറ്റ്

സനാ ഖാനെ പിന്തുണച്ച് സല്‍മാന്റെ ട്വീറ്റ്

Posted By:
Subscribe to Filmibeat Malayalam

പതിനഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിന്‍ പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് മുദ്രകുത്തിയ ബോളിവുഡ് നടി സനാ ഖാന് പിന്തുണയുമായി സല്‍മാന്‍ ഖാന്‍ രംഗത്ത്. തന്റെ പുതിയ ചിത്രമായ 'മെന്റലി'ലെ നായികയായ സനയ്ക്ക് സല്‍മാന്‍ ട്വിറ്ററീലൂടെയാണ് പിന്തണ പ്രഖ്യാപിച്ചത്. അറസ്റ്റ് വാറണ്ട് ഉള്ളപ്പോള്‍ ആര്‍ക്കായാലും ഒളിവില്‍ പോവേണ്ടിവരും. സനയ്‌ക്കെതിരെ പരാതി നല്‍കിയവര്‍ എളുപ്പം പേര് നേടാനും പണമുണ്ടാക്കാനുമുള്ള ഗൂഡതന്ത്രമാണ് പ്രയോഗിച്ചിരിക്കുന്നതെന്നാണ് സല്ലുവിന്റെ ട്വീറ്റ്.

Sana Khan

സന എന്തിനാണ് ഒരു പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോകുന്നത്?, അവളെ വിവാഹം കഴിക്കാനോ? പണത്തിനോ?, അടിപൊളിയായിരിക്കുന്നല്ലെ? തുടങ്ങി വാര്‍ത്തകളെ പരിഹസിക്കുന്ന തരത്തിലാണ് സല്‍മാന്റെ ട്വിറ്റര്‍ സന്ദേശം. സനയെ ആദ്യമൊന്ന് പ്രശസ്തയാകാന്‍ അനുവദിക്കൂ. അതിനു ശേഷം പോരെ സനയുടെ ഖ്യതി ഉപയോഗിക്കലെന്നും സനയുടെ കാര്യത്തില്‍ തനിക്ക് ദു:ഖമുണ്ടെന്നും സല്ലു ട്വീറ്റ് ചെയ്തിട്ടുണ്ട്.

നടിയുടെ ഒളിവില്‍പോക്കോടെ നിന്നു പോയ തന്റെ ചിത്രം മെന്റലിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുക, അല്ലങ്കില്‍ ആപത്തില്‍ സഹായിക്കുന്ന സുഹൃത്ത് എന്നതിലുപരി മറ്റൊരു റോള്‍ സനയുടെ ജീവിതത്തില്‍ സല്ലുവിനുണ്ടാവുമോ. ബോളിവുഡ് ഗോസിപ്പ് സൃഷ്ടാക്കള്‍ തലപുകഞ്ഞാലോചിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ഥ സുഹൃത്ത് എന്ന പഴമൊഴി മറന്നു പോകരുത്.

English summary
Salman Khan returned to Twitter to support his 'Mental' co-star Sana Khan who has been charged for an alleged kidnap-attempt.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam