»   » മുസ്ലീം ആചാരപ്രകാരമാണോ ഹിന്ദു ആചാരപ്രകാരമാണോ പ്രിയാമണിയുടെ വിവാഹം, നടിയുടെ മറുപടി

മുസ്ലീം ആചാരപ്രകാരമാണോ ഹിന്ദു ആചാരപ്രകാരമാണോ പ്രിയാമണിയുടെ വിവാഹം, നടിയുടെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ കാത്തിരിരിപ്പുകള്‍ക്ക് ശേഷം പ്രിയാമണിയുടെയും മുസ്തഫ രാജിന്റെയും വിവാഹം യാഥാര്‍ത്ഥ്യത്തിലേക്ക്. ആഗസ്റ്റ് 23 ന് ബാംഗ്ലൂരിലെ രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടക്കുന്ന ലളിതമായ ഒരു ചടങ്ങിലൂടെ പ്രിയാമണി മുസ്തഫ രാജിന് സ്വന്തമാകും.

മുസ്തഫയെ വിവാഹം കഴിക്കുന്നത് കൊണ്ടോ.. മുസ്ലീം പശ്ചാത്തലത്തില്‍ പ്രിയാമണിയുടെ ഫോട്ടോഷൂട്ട്

പത്രകുറിപ്പിലൂടെയാണ് പ്രിയ തന്റെ വിവാഹക്കാര്യം അറിയിച്ചത്. എന്തുകൊണ്ട് വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടത്തുന്നു എന്ന കാര്യവും പ്രിയാമണി വ്യക്തമാക്കി. കല്യാണം കഴിഞ്ഞ് രണ്ട് ദിവസത്തിനകം സിനിമാഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നും പ്രിയാമണി പറയുന്നു.

എന്തുകൊണ്ട് രജിസ്റ്റര്‍ വിവാഹം

ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല. അതുകൊണ്ട് വിവാഹം നേരിട്ട് രജിസ്റ്റര്‍ ഓഫീസില്‍ പോയി ചെയ്യാനാണ് തീരുമാനം. വളരെ ലളിത ചടങ്ങായിരിക്കും.

നേരത്തെ എടുത്ത തീരുമാനം

എല്ലാം ഭംഗിയായി നടന്നാല്‍ രജിസ്റ്റര്‍ വിവാഹം നടത്താം എന്നത് ഞങ്ങള്‍ രണ്ട് പേരും നേരത്തെ തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവും.

സത്കാരമുണ്ടാവും

വിവാഹം ബാഗ്ലൂരില്‍ വച്ച് ലളിതമായി നടക്കും. തൊട്ടടുത്ത ദിവസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിവാഹ സത്കാരം നല്‍കും. അത് അല്പം ഗ്രാന്റായിരിയ്ക്കും എന്നാണ് അറിയുന്നത്.

അഭിനയം തുടരും

വിവാഹവും സത്കാരവുമൊക്കെ കഴിഞ്ഞ് രണ്ട് ദിവസത്തിനകം തന്നെ അഭിനയം തുടരും എന്ന് പ്രിയാമണി വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് സിനിമകള്‍ കരാറൊപ്പുവച്ചിട്ടുണ്ട് എന്നും പ്രിയ പറഞ്ഞു.

English summary
She is all set to tie the knot in another three days, but Priyamani was cool as a cucumber when she spoke to us about her plans for the big day. The actress and her beau Mustufa Raj will be entering into wedlock on August 23, and as she stated in a press release, it will be a private ceremony.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam