»   » അരയും തലയും മുറുക്കി സംവിധായകര്‍

അരയും തലയും മുറുക്കി സംവിധായകര്‍

Posted By:
Subscribe to Filmibeat Malayalam
FEFKA
സിനിമാസ്റ്റൈലില്‍ വീറുംവാശിയും നിറഞ്ഞൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. സംഘടന രൂപീകരിയ്ക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഔദ്യോഗിക-വിമതപക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുന്നടത്. നവംബര്‍ 12ന് കൊച്ചിയിലാണ് തിരഞ്ഞെടുപ്പ്.

167സംവിധായകരും 219 സഹസംവിധായകരും അംഗങ്ങളായുള്ള യൂണിയന്‍ പിടിച്ചെടുക്കാനും നിലനിര്‍ത്താനുമായി സിനിമ സ്റ്റൈലില്‍ തന്നെയാണ് പ്രചാരണം കൊഴുക്കുന്നത്. യൂണിയനിലെ എല്ലാ സ്ഥാനത്തേക്കും മത്സരമുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കമലിന്റെയും സിബിമലയിലിന്റെയും നേതൃത്വത്തിലാണ് ഔദ്യോഗികപക്ഷത്തെ എതിരിടുന്നത് ലെനിന്‍രാജേന്ദ്രനും കെ.മധുവും നയിക്കുന്ന വിമത പാനലാണ്. മാക്ടയുടെ പിളര്‍പ്പിനും ഫെഫ്ക്കയുടെ രൂപീകരണത്തിനും വഴിയൊരുക്കിയ സംവിധായകന്‍ തുളസീദാസ് വിമതപക്ഷത്തിനൊപ്പം ചേര്‍ന്ന് മത്സരിയ്ക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. സംവിധായകരായ വിനയനും തുളസീദാസും തമ്മിലുള്ള പ്രശ്‌നങ്ങളാണ് മാക്ടയിലെ തര്‍ക്കത്തിന് കാരണമായത്. വിനയനെ സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കിയാണ് പുതിയ സംഘടനയായ ഫെഫ്കയുണ്ടാക്കിയത്.

ഫെഫ്ക്കയിലെ 11 അംഗ കമ്മിറ്റിയിലേക്കും മത്സരമുണ്ട്. എസ്. എന്‍ സ്വാമിയാണ് റിട്ടേണിങ്ങ് ഓഫിസര്‍. സൂക്ഷ്മപരിശോധനയില്‍ നാലുപേരുടെ പത്രിക തള്ളിയതിനെച്ചൊല്ലി തര്‍ക്കം തുടങ്ങിയിട്ടുണ്ട്. ഔദ്യോഗികപക്ഷത്തെ മൂന്നുപേരുടെയും വിമതപക്ഷത്തെ ഓരാളുടെയുമാണ് പത്രിക തള്ളിയത്.

ഔദ്യോഗികപക്ഷ സ്ഥാനാര്‍ഥികള്‍
കമല്‍ (പ്രസിഡണ്ട്), സിബിമലയില്‍( ജനറല്‍ സെക്രട്ടറി), ജി.എസ്.വിജയന്‍, ജയരാജ്(വൈസ് പ്രസിഡണ്ടുമാര്‍), ഷാജുണ്‍ കാര്യാല്‍, മാര്‍ത്താണ്ഡന്‍ (ജോ.സെക്രട്ടറിമാര്‍), മെക്കാര്‍ട്ടിന്‍ (ട്രഷറര്‍)എന്നിവരാണ് ഔദ്യോഗികപക്ഷ സ്ഥാനാര്‍ഥികള്‍.

വിമതപക്ഷം
ലെനിന്‍ രാജേന്ദ്രന്‍ (പ്രസിഡണ്ട്), കെ.മധു ( ജനറല്‍ സെക്രട്ടറി), തുളസിദാസ്, നേമം പുഷ്പരാജ് (വൈസ് പ്രസിഡണ്ടുമാര്‍), എബ്രഹാംലിങ്കണ്‍, സജി പരവൂര്‍ (ജോ.സെക്രട്ടറിമാര്‍), ബിജുകുമാര്‍ (ട്രഷറര്‍) എന്നിവരാണ് വിമതപക്ഷക്കാര്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam