»   » മഞ്ജുവിനായി തിരക്കഥകള്‍ ഒരുങ്ങുന്നു?

മഞ്ജുവിനായി തിരക്കഥകള്‍ ഒരുങ്ങുന്നു?

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ആദ്യമാദ്യം ഓരോ വാര്‍ത്തയും നിഷേധിച്ചുകൊണ്ട് ദിലീപ് രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് മഞ്ജു വീണ്ടും അഭിനയിക്കുകയാണെങ്കില്‍ ആവട്ടെയെന്ന് ദിലീപ് നിലപാടെടുത്തു.

ഇപ്പോള്‍ കേള്‍ക്കുന്നത് മഞ്ജുവിനായി രണ്ട് തിരക്കഥകള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ്. മലയാളത്തില്‍ ഹിറ്റായ ഒട്ടേറെ കുടുംബചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഞ്ജുവിനായി ഒരു തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ ചിത്രത്തിലൂടെയായിരിക്കുമേ്രത മഞ്ജുവിന്റെ തിരിച്ചുവരവ്.

Manju Varrier

തിരക്കഥാകൃത്തുകൂടിയായ മറ്റൊരു സംവിധായകനും മഞ്ജുവിന് ചെയ്യാന്‍ തക്ക കഥാപാത്രത്തെ കേന്ദ്രീകരിച്ച് കഥ തയ്യാറാക്കിയെന്നാണ് അറിയുന്നത്. എന്തായാലും അധികം വൈകാതെ മഞ്ജു തിരിച്ചുവരവ് നടത്തുമെന്നാണ് ചലച്ചിത്രലോകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ ഇപ്പോള്‍ നൃത്തത്തില്‍ സജീവമായിരിക്കുന്ന മഞ്ജു എറണാകുളത്ത് ഒരു നൃത്തവിദ്യാലയം തുടങ്ങാന്‍ പോവുകയാണെന്നും അതിനൊപ്പം ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ബ്രാന്റ് അംബാസിഡറാകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നുമെല്ലാം വാര്‍ത്തകള്‍ വരുന്നുണ്ട്.

English summary
Reports says that actress Manju warrier soon be back on silver screen, and two scripts are progressing for her.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam