»   » മലയാള സിനിമയിലെ അതുല്യ കലാകാരന്‍ മണ്‍മറഞ്ഞിട്ട് രണ്ടു വര്‍ഷം

മലയാള സിനിമയിലെ അതുല്യ കലാകാരന്‍ മണ്‍മറഞ്ഞിട്ട് രണ്ടു വര്‍ഷം

By: Nihara
Subscribe to Filmibeat Malayalam

തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം കൊളുത്തി പ്രേക്ഷകരെ ചിരിപ്പിക്കുന്ന അതുല്യ കലാകാരനായ മാള അരവിന്ദന്‍ യാത്രയായിട്ട് ഞായറാഴ്ച രണ്ടു വര്‍ഷം തികയുകയാണ്. അഭിനയത്തിനുമപ്പുറത്ത് നല്ലൊരു തബല വായനക്കാരന്‍ കൂടിയാണ് മാള. നാടകത്തില്‍ നിന്നാണ് ഈ കലാകാരന്‍ അഭ്രപാളിയിലേക്കെത്തിയത്.

1976 ല്‍ പുറത്തിറങ്ങിയ സിന്ദൂരത്തിലൂടെയാണ് മാള അരവിന്ദന്‍ സിനിമയിലേക്കെത്തിയത്. 39 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ 500 ഓളം കഥാപാത്രങ്ങള്‍ക്ക് മിഴിവേകാന്‍ അരവിന്ദന് കഴിഞ്ഞു.

മാളയില്‍ നിന്നും അരവിന്ദന്‍

എറണാകുളത്താണ് അരവിന്ദന്‍ ജനിച്ചത്. സംഗീതാധ്യാപികയായ അമ്മയ്ക്ക് തൃശ്ശൂര്‍ മാളയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് കുടുംബത്തോടെ മാളയിലേക്ക് മാറി. പിന്നീട് പേരിനൊപ്പം അരവിന്ദന്‍ മാളയും ചേര്‍ത്തു.

അമ്മയ്‌ക്കൊപ്പം താളമിട്ട് തബല പഠിച്ചു

അമ്മ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിടുന്ന മകന്റെ താളബോധം മനസ്സിലാക്കിയ അമ്മ മാളയെ തബല പഠിപ്പിക്കാന്‍ വിട്ടു. തബല പഠിച്ചതാണ് കലാ ജീവിത്തില്‍ വഴിത്തിരിവായത്.

അരങ്ങില്‍ നിന്നും വെള്ളിത്തിരയിലേക്ക്

നാടകത്തില്‍ നിന്നുമാണ് മാള സിനിമയിലേക്കെത്തിയത്. 1976 ല്‍ പുറത്തിറങ്ങിയ സിന്ദൂരത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടക്കത്തില്‍ അല്‍പ്പം കഷ്ടപ്പെട്ടെങ്കിലും പിന്നീട് അദ്ദേഹത്തെ മലയാള സിനിമ അംഗീകരിച്ചു തുടങ്ങി.

ശ്രദ്ധേയമായ സിനിമകള്‍

വെങ്കലും, മൂന്നാം മുറ, ഭൂതക്കണ്ണാടി, കണ്ടു കണ്ടറിഞ്ഞു, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മധുരനൊമ്പരക്കാറ്റ്, മീശമാധവന്‍, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കരുമാടിക്കുട്ടന്‍ തുടങ്ങി നിരവധി സിനിമകളില്‍ മാള അരവിന്ദന്‍ വേഷമിട്ടിട്ടുണ്ട്. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ഗോഡ് ഫോര്‍ സെയിലിലാണ് അവസാനമായി അഭിനയിച്ചത്.

English summary
Second death anniversary of Mala Aravindan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam