»   » എവിടെ, ഏട്ടന്‍ ചിത്രം കാണാനേ ഇല്ല? യുഎഇ ബോക്‌സ് ഓഫീസില്‍ ഇപ്പോള്‍ നിവിന്‍ പോളി മാത്രം...

എവിടെ, ഏട്ടന്‍ ചിത്രം കാണാനേ ഇല്ല? യുഎഇ ബോക്‌സ് ഓഫീസില്‍ ഇപ്പോള്‍ നിവിന്‍ പോളി മാത്രം...

Posted By: Karthi
Subscribe to Filmibeat Malayalam

ഈ ഓണക്കാലം കേരളത്തിലെ തിയറ്റുകളെ ആഘോഷത്തിലാക്കിയത് താര രാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒന്നിച്ച് തിയറ്ററിലെത്തിയതോടെയായിരുന്നു. മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം എന്നിവയായിരുന്നു ഓണക്കാലത്ത് റിലീസിന് മുമ്പ് ശ്രദ്ധ നേടിയ ചിത്രങ്ങള്‍. ഇവയൊക്കപ്പമായിരുന്നു നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ എന്നിവയും തിയറ്ററിലെത്തിയത്.

അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, ഇപ്പോള്‍ വേണ്ടത് മദ്യവും പുരുഷന്റെ ചൂടും... വിനീതിന്റെ നായിക!

മമ്മൂട്ടിക്ക് പണികൊടുത്ത പൃഥ്വിരാജിന്റെ കര്‍ണന്‍ ഇപ്പോള്‍ എവിടെ? പൃഥ്വിരാജിന് മൗനം, പെട്ടത് ആര്???

സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് തിയറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ വെളിപാടിന്റെ പുസ്തകത്തിന് നേട്ടം കൊയ്യാനായി. എന്നാല്‍ പുറത്ത് വരുന്ന പുതിയ കണക്കുകള്‍ യുവതാര ചിത്രങ്ങള്‍ക്ക് അനുകൂലമാകും.

ബോക്‌സ് ഓഫീസ് നേട്ടം വെളിപാടിന്റെ പുസ്തകത്തിന്

മറ്റ് ഓണച്ചിത്രങ്ങള്‍ക്കും ഒരു ദിവസം മുമ്പേ തിയറ്ററില്‍ എത്തിയ വെളിപാടിന്റെ പുസ്തകത്തിനായിരുന്നു ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യനായത്. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും ചിത്രത്തിന്് നേട്ടമുണ്ടാക്കാനായി.

യുഎഇയില്‍ രണ്ടാം സ്ഥാനം

വെളിപാടിന്റെ പുസ്തകം സെപ്തംബര്‍ ഏഴിനായിരുന്നു യുഎഇയില്‍ റിലീസ് ചെയ്തത്. ആദ്യ വാരാന്ത്യം യുഎഇ ബോക്‌സ് ഓഫീസില്‍ ആദ്യ പത്തില്‍ രണ്ടാം സ്ഥാനം വെളിപാടിന്റെ പുസ്‌കത്തിനായിരുന്നു. ഈ ലിസ്റ്റിലെ ഏക മലയാള ചിത്രവും ഇതായിരുന്നു.

ഏട്ടനെ പിന്നിലാക്കി

എന്നാല്‍ ഇക്കഴിഞ്ഞ വാരാന്ത്യം യുഎഇ ബോക്‌സ് ഓഫീസിലെ ആദ്യ പത്തില്‍ ഇടം നേടാന്‍ വെളിപാടിന്റെ പുസ്തകത്തിന് സാധിച്ചില്ല. ഇക്കുറി രണ്ടാം സ്ഥാനത്ത് ഇടം നേടിയത് നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ്. മറ്റ് മലയാള ചിത്രങ്ങളൊന്നും ഈ പട്ടികയില്‍ ഇടം നേടിയില്ല.

മമ്മൂട്ടിയെ കാണാനില്ല

ഓണക്കാലത്ത് റിലീസ് ചെയ്ത മറ്റ് ചിത്രങ്ങളേപ്പോലെ മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ യുഎഇയിലും റിലീസ് ചെയ്തിരുന്നെങ്കിലും യുഎഇ ബോക്‌സ് ഓഫീസില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചില്ല. ആദ്യ പത്തില്‍ ഒരിക്കില്‍ പോലും സാന്നിദ്ധ്യമാകാന്‍ ഈ ചിത്രത്തിനായില്ല.

കളം നിറഞ്ഞ് ഇറ്റ്

ഒരേ ആഴ്ചയില്‍ യുഎഇയില്‍ റിലീസ് ചെയ്ത ചിത്രങ്ങളാണ് ഹോളിവുഡ് ചിത്രവും ഇറ്റ്, വെളിപാടിന്റെ പുസ്തകം എന്നിവ. ആദ്യ വാരാന്ത്യം ഒന്നാം സ്ഥാനത്തെത്തിയ ഇറ്റ്. ഇക്കുറി നാലാം സ്ഥാനത്തുണ്ട്. കിംഗ്‌സ്മാന്‍ ദി ഗോള്‍ഡന്‍ സര്‍ക്കിളാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്.

കേരളത്തിലും നിവിന്‍ പോളി

വമ്പന്‍ ഇനിഷ്യല്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കാതിരുന്നിട്ടും നിവിന്‍ പോളി ചിത്രം കേരള ഗ്രോസില്‍ വെളിപാടിന്റെ പുസ്തകത്തിന്റെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. മികച്ച പ്രേക്ഷകാഭിപ്രായം നേടാന്‍ സാധിച്ചതാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ഗുണകരമായത്.

തിരിച്ചടി മമ്മൂട്ടി ചിത്രത്തിന്

മികച്ച ഇനിഷ്യല്‍ നേടാന്‍ സാധിക്കാതിരുന്ന പുള്ളിക്കാരന്‍ സ്റ്റാറാ പ്രേക്ഷക അഭിപ്രായത്തിലും പിന്നോട്ട് പോയതോടെ കളക്ഷനില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. യുഎഇ ബോക്‌സ് ഓഫീസില്‍ സാന്നിദ്ധ്യമാകാന്‍ മമ്മൂട്ടി ചിത്രത്തിന് സാധിച്ചിരുന്നില്ല.

English summary
Nivin Pualy movie in the second place in last weekend UAE box office top ten movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X