»   » ദിലീപിനോട് പൊരുതി പത്ത് ദിവസം കൊണ്ട് മഞ്ജു വാര്യര്‍ നേടിയത്, ഇത് ഒട്ടും കുറവല്ല!

ദിലീപിനോട് പൊരുതി പത്ത് ദിവസം കൊണ്ട് മഞ്ജു വാര്യര്‍ നേടിയത്, ഇത് ഒട്ടും കുറവല്ല!

Posted By: Rohini
Subscribe to Filmibeat Malayalam

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നിന്ന് മത്സരിക്കുന്ന നായികയാണ് മഞ്ജു വാര്യര്‍. താരമൂല്യം ഒട്ടും കുറവല്ല. എത്ര കൊമ്പന്‍മാരുടെ പടം റിലീസ് ചെയ്യുകയാണെങ്കിലും, അവര്‍ക്കൊപ്പം നിന്ന് മത്സരിക്കും. അങ്ങനെ പൊരുതി തോറ്റാലും അത് വിജയമായി തന്നെ കണക്കുകൂട്ടും.

ഏറ്റവും സന്തോഷിക്കേണ്ട വിവാഹ ദിവസം സമാന്ത എന്തിനാണ് പൊട്ടിക്കരഞ്ഞത്...??


ഈ പൂജ സീസണില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നിവിന്റെയും പൃഥ്വിരാജിന്റെയുമൊക്കെ സിനിമകള്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഉദാഹരണം സുജാതയുമായി മഞ്ജു എത്തുന്നത്. അതേ ദിവസം തന്നെയാണ് ദിലീപിന്റെ രാമലീലയും റിലീസായത്. ദിലീപിന്റെ ലീലയോട് മത്സരിച്ച് പത്ത് ദിവസം കൊണ്ട് മഞ്ജു എന്ത് നേടി എന്നറിയേണ്ടേ...


ഞാന്‍ അപേക്ഷിയ്ക്കുകയാണ്, സോലോയെ കൊല്ലരുത്; വികാരഭരിതനായി ദുല്‍ഖര്‍ സല്‍മാന്‍


പതിയെ തുടങ്ങി

ദിലീപ് ചിത്രം ആദ്യ ദിവസം തന്നെ രണ്ട് കോടിയ്ക്ക് മേല്‍ കലക്ഷന്‍ വാങ്ങുമ്പോള്‍, പൂര്‍ണ സംതൃപ്തിയോടെ സുജാതയും വന്നു. ദിലീപ് ആദ്യ ദിവസം നേടിയ കലക്ഷനില്‍ എത്താല്‍ മഞ്ജുവിന് അഞ്ച് ദിവസം വേണ്ടി വന്നു. അഞ്ച് ദിവസം കൊണ്ട് 2.26 കോടിയാണ് ഉദാഹരണം സുജാത നേടിയത്.


പത്ത് ദിവസത്തെ കലക്ഷന്‍

റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോള്‍ മഞ്ജു വാര്യരുടെ ഉദാഹരണം സുജാത നേടിയത് 3.11 കോടി രൂപയാണ്. ആരാധകരുടെ തള്ളുന്ന കണക്കല്ല ഇത് എന്ന് കൂടെ പരിഗണിച്ചാല്‍ പത്ത് ദിവസം കൊണ്ട് ഒരു സ്ത്രീപക്ഷ ചിത്രം മൂന്ന് കോടിയ്ക്ക് മുകളില്‍ നേടിയാല്‍ അത് നേട്ടം തന്നെയാണ്.


ചെറിയ ചിത്രം

ചെറിയ ബജറ്റില്‍ ഒരുക്കിയ സ്ത്രീപക്ഷ ചിത്രമാണ് ഉദാഹരണം സുജാത. മഞ്ജു വാര്യര്‍ എന്ന നായികയ്ക്ക് പുറമെ വലിയ താരസമ്പന്നത ഇല്ല. സംവിധായകനും പുതുമുഖമാണ്... എന്നീ കാര്യങ്ങള്‍ കൂടെ പരിഗണിക്കുമ്പോള്‍ ഉദാഹരണം സുജാതയുടെ വിജയത്തിന്റെ വലുപ്പം മനസ്സിലാവും. മാര്‍ട്ടന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.


ഇന്ത്യക്ക് പുറത്തും

കേരളത്തിലെ പ്രധാന തിയേറ്ററുകളില്‍ പലതിലും ഇപ്പോഴും സുജാത വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. യുഎയില്‍ ചിത്രം ഈ മാസം പന്ത്രണ്ടിന് റിലീസ് ചെയ്യും. മികച്ച പ്രമോഷനാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്.


Manju Warrier's Pose As Mohanlal Goes Viral | Filmibeat Malayalam

റീമേക്ക് ചിത്രം

സുജാത എന്ന വിധവയായ അമ്മയെ കേന്ദ്രീകരിച്ചാണ് സിനിമ. നില്‍ ബെട്ടി ശാന്ത എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ഉദാഹരണം സുജാത. അമ്മ കണക്ക് എന്ന പേരില്‍ ചിത്രം തമിഴില്‍ റീമേക്ക് ചെയ്ത് എത്തിയിരുന്നു. അമല പോളാണ് നായികയായി അഭിനയിച്ചത്.


English summary
Udaharanam Sujatha Box Office: 10 Days Kerala Collections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam