»   » രാമലീല തരംഗത്തിലും കുലുങ്ങിയില്ല, പതുങ്ങി തുടങ്ങി കുതിച്ച് കയറി 'സുജാത'! കളക്ഷിനിലും നേട്ടം!

രാമലീല തരംഗത്തിലും കുലുങ്ങിയില്ല, പതുങ്ങി തുടങ്ങി കുതിച്ച് കയറി 'സുജാത'! കളക്ഷിനിലും നേട്ടം!

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കുനേര്‍ എത്തിയ ഓണക്കാലത്തേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടത് പൂജ അവധിയായിരുന്നു. മുന്‍ഭാര്യ ഭര്‍ത്താക്കന്മാരായ മഞ്ജുവാര്യരും ദിലീപും ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ എത്തുന്നു എന്നതായിരുന്നു പ്രത്യേകത. സിനിമയ്ക്ക് പുറത്തും നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു മഞ്ജുവാര്യര്‍.

കേരളം കൈവിട്ട വില്ലൻ യുഎഇയില്‍ ക്ലിക്കായി! രണ്ടാഴ്ചത്തെ കളക്ഷന്‍ ആരേയും ഞെട്ടിക്കും!

രാമലീല തരംഗം തീര്‍ന്നു, ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍! ഡിങ്കനും ലെജന്റും കട്ടപ്പുറത്താകും?

അതുകൊണ്ട് തന്നെ ഇരുവരും നേര്‍ക്കുനേര്‍ എത്തുന്നത് കാണാനുള്ള ആകാംഷ പ്രേക്ഷകരിലും ഉണ്ടായിരുന്നു. ദിലീപിന്റെ രാമലീലയ്ക്ക് മുന്നില്‍ ഉദാഹരണം സുജാത പരാജയമാകും എന്ന് വിധി എഴുതിയവരും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഫൈനല്‍ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

മെല്ലെ തുടങ്ങി

സെപ്തംബര്‍ 28ന് രാമലീലയ്‌ക്കൊപ്പം തിറ്ററിലെത്തിയ ഉദാഹരണം സുജാതയുടേത് ഒരു പതിഞ്ഞ തുടക്കമായിരുന്നു. രാമലീലയോട് മത്സരിച്ചെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയുണ്ടായിരുന്നു. എന്നാല്‍ വളരെ കുറച്ച് തിയറ്ററുകളില്‍ മാത്രമായിരുന്നു ചിത്രത്തിന്റെ റിലീസ്. രാമലീല ആദ്യ ദിനം 169 തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ സുജാത റിലീസ് ചെയ്തത് 66 തിയറ്ററുകളില്‍ മാത്രമായിരുന്നു.

കൈവിടാതെ പ്രേക്ഷകര്‍

രാമലീലയ്ക്കൊപ്പം വെല്ലുവിളി പോലെ തിയറ്ററിലെത്തിയ മഞ്ജുവാര്യര്‍ ചിത്രത്തിന് ഒരിക്കലും കളക്ഷനില്‍ രാമലീലയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഒപ്പം പിടിക്കാനോ സാധിച്ചില്ല. എന്നാല്‍ തിയറ്ററിലെ പ്രേക്ഷക പ്രാതിനിധ്യത്തില്‍ ചിത്രം രാമലീലയോട് കട്ടയ്ക്ക് നിന്നു. കൊച്ചി മള്‍ട്ടിപ്ലക്സില്‍ 98.12 ശതമാനം പ്രേക്ഷക പ്രാതിനിധ്യം രാമലീല നേടിയപ്പോല്‍ 98 ശതമാനമായിരുന്നു സുജാതയുടെ പ്രാതിനിധ്യം.

ഫൈനല്‍ കളക്ഷന്‍

ഉദാഹരണം സുജാത കേരളത്തിലെ പ്രധാന സെന്ററുകളില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ ചിത്രത്തിന്റെ ഫൈനല്‍ ബോക്‌സ് ഓഫീസ് കളക്ഷനും പുറത്ത് വന്നിരിക്കുകയാണ്. കേരളത്തിന് പുറത്ത് മികച്ച അഭിപ്രായം നേടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 7.9 കോടി രൂപയാണ്.

ഒറ്റയ്ക്ക് നേടിയ വിജയം

അമല പോള്‍ നായികയായി അഭിനയിച്ച അമ്മ കണക്ക് എന്ന തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കായിരുന്നു ഉദാഹരണം സുജാത. മുന്‍നിര നായകന്മാര്‍ക്ക് മുന്നില്‍ നായകന്മാരുടെ ലേബലില്ലാതെ ബോക്സ് ഓഫീസിലും വിജയം നേടിയിരിക്കുകയാണ് മഞ്ജുവാര്യര്‍. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തെ താരം അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്.

ജോജു ജോര്‍ജും മാര്‍ട്ടിന്‍ പ്രക്കാട്ടും

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ചാര്‍ലി എന്ന ചിത്രമാണ് മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജും ജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്നത്. ദ സീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇരുവരും ചേര്‍ന്ന് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ഉദാഹരണം സുജാത. നവാഗതായി ഫാന്റം പ്രവീണ്‍ ആയിരുന്ന ചിത്രം സംവിധാനം ചെയ്തത്. അനുരാഗ കരിക്കിന്‍വെള്ളത്തിന് തിരക്കഥ ഒരുക്കിയ നവീന്‍ ഭാസ്‌കറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

രാമലീല 50 കോടി ക്ലബ്ബില്‍

പൂജ റിലീസായി പരസ്പരം ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടിയ രണ്ട് ചിത്രങ്ങളും വിജയം നേടിയിരിക്കുകയാണ്. 12 കോടി മുതല്‍ മുടക്കിയ രാമലീലയുടെ ഇതുവരെയുള്ള ആകെ കളക്ഷന്‍ 55 കോടിക്ക് മുകളിലാണ്. പുലിമുരുകന് ശേഷം നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തെ തേടി മറ്റൊരു ഗംഭീര വിജയം എത്തിയിരിക്കുകയാണ്.

English summary
Udaharanam Sujatha final Kerala Box office collection. It collects 7.9 crores.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X