»   » രാമലീലയോട് കട്ടക്ക് മുട്ടിയ മഞ്ജുവാര്യർ കഷ്ടിച്ച് രക്ഷപെട്ടു! നിർമാതാവ് ഹാപ്പി...

രാമലീലയോട് കട്ടക്ക് മുട്ടിയ മഞ്ജുവാര്യർ കഷ്ടിച്ച് രക്ഷപെട്ടു! നിർമാതാവ് ഹാപ്പി...

Posted By:
Subscribe to Filmibeat Malayalam

താര രാജാക്കന്മാര്‍ ഏറ്റുമുട്ടിയ ഓണക്കാലത്തിന് ശേഷം മലയാള സിനിമാ ലോകം ഏറ്റവും ശ്രദ്ധയോടെ കാത്തിരുന്നത് പൂജ റിലീസുകള്‍ക്ക് വേണ്ടിയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം ഒരു ദിലീപ് ചിത്രം തിയറ്ററിലേക്ക് എത്തുന്നതായിരുന്നു പൂജ അവധിയെ ശ്രദ്ധേയമാക്കിയത്.

ദുല്‍ഖര്‍ നായകനാകുന്ന ആ ചിത്രം നടക്കില്ല! വില്ലന്‍ ആരെന്ന് വെളിപ്പെടുത്തി പ്രതാപ് പോത്തന്‍!

ചങ്ക്‌സ് 2 സംഭവിക്കാന്‍ കാരണക്കാരി സണ്ണി ലിയോണ്‍! മിയ ഖലീഫ വന്നില്ലെങ്കില്‍ പകരം സണ്ണി എത്തും?

ദിലീപിനും രാമലീലയ്ക്കും എതിരെ എതിര്‍പ്പുകള്‍ ശക്തമായി നില്‍ക്കുമ്പോഴായിരുന്നു ദിലീപ് ചിത്രത്തിനൊപ്പം തന്റെ ചിത്രവും റിലീസ് ചെയ്യുമെന്ന് മഞ്ജുവാര്യര്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ പൂജ റിലീസിന്റെ പ്രധാന ആകര്‍ഷണങ്ങളായി ദിലീപ് ചിത്രം രാമലീലയും മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാതയും മാറി. രാമലീല തരംഗത്തിന് മുന്നില്‍ ചെറുത്ത് നിന്ന് ഉദാഹരണം സുജാത മികച്ച വിജയമാണ് നേടിയത്.

പതിഞ്ഞ തുടക്കം

സെപ്തംബര്‍ 28ന് രാമലീലയ്‌ക്കൊപ്പം തിറ്ററിലെത്തിയ ഉദാഹരണം സുജാതയുടേത് ഒരു പതിഞ്ഞ തുടക്കമായിരുന്നു. രാമലീലയോട് മത്സരിച്ചെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയുണ്ടായിരുന്നു. എന്നാല്‍ വളരെ കുറച്ച് തിയറ്ററുകളില്‍ മാത്രമായിരുന്നു ചിത്രത്തിന്റെ റിലീസ്. രാമലീല ആദ്യ ദിനം 169 തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ സുജാത റിലീസ് ചെയ്തത് 66 തിയറ്ററുകളില്‍ മാത്രമായിരുന്നു.

ഒപ്പം നിന്ന പ്രേക്ഷകര്‍

രാമലീലയ്‌ക്കൊപ്പം വെല്ലുവിളി പോലെ തിയറ്ററിലെത്തിയ മഞ്ജുവാര്യര്‍ ചിത്രത്തിന് ഒരിക്കലും കളക്ഷനില്‍ രാമലീലയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഒപ്പം പിടിക്കാനോ സാധിച്ചില്ല. എന്നാല്‍ തിയറ്ററിലെ പ്രേക്ഷക പ്രാതിനിധ്യത്തില്‍ ചിത്രം രാമലീലയോട് കട്ടയ്ക്ക് നിന്നു. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 98.12 ശതമാനം പ്രേക്ഷക പ്രാതിനിധ്യം രാമലീല നേടിയപ്പോല്‍ 98 ശതമാനമായിരുന്നു സുജാതയുടെ പ്രാതിനിധ്യം.

കൈപൊള്ളാതെ പ്രൊഡ്യൂസര്‍

മികച്ച വിജയമായിരുന്നു ചിത്രം തിയറ്ററില്‍ നിന്നും നേടിയത്. കേരളത്തിലെ ഇതുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ നിര്‍മാതിവിന് ആശ്വസിക്കാം. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ മൂന്ന് കോടി രൂപ നിര്‍മാതിവിന് ഷെയര്‍ ലഭിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മൂന്നരക്കോടിയായിരുന്നു ചിത്രത്തിന്റെ മുടക്കുമുതല്‍. ആഗോള റിലീസില്‍ നിന്നുള്ള കളക്ഷന്‍ കൂടെ വരുമ്പോള്‍ ചിത്രം ലാഭത്തിലാകും.

ഒറ്റയ്ക്ക് നേടിയ വിജയം

അമല പോള്‍ നായികയായി അഭിനയിച്ച അമ്മ കണക്ക് എന്ന തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കായിരുന്നു ഉദാഹരണം സുജാത. മുന്‍നിര നായകന്മാര്‍ക്ക് മുന്നില്‍ നായകന്മാരുടെ ലേബലില്ലാതെ ബോക്‌സ് ഓഫീസിലും വിജയം നേടിയിരിക്കുകയാണ് മഞ്ജുവാര്യര്‍. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തെ താരം അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്.

ജോജു ജോര്‍ജും മാര്‍ട്ടിന്‍ പ്രക്കാട്ടും

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ചാര്‍ലി എന്ന ചിത്രമാണ് മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജും ജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്നത്. ദ സീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇരുവരും ചേര്‍ന്ന് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ഉദാഹരണം സുജാത. നവാഗതായി ഫാന്റം പ്രവീണ്‍ ആയിരുന്ന ചിത്രം സംവിധാനം ചെയ്തത്. അനുരാഗ കരിക്കിന്‍വെള്ളത്തിന് തിരക്കഥ ഒരുക്കിയ നവീന്‍ ഭാസ്‌കറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

രാമലീല 50 കോടി ക്ലബ്ബില്‍

പൂജ റിലീസായി പരസ്പരം ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയ രണ്ട് ചിത്രങ്ങളും വിജയം നേടിയിരിക്കുകയാണ്. 12 കോടി മുതല്‍ മുടക്കിയ രാമലീലയുടെ ഇതുവരെയുള്ള ആകെ കളക്ഷന്‍ 55 കോടിക്ക് മുകളിലാണ്. പുലിമുരുകന് ശേഷം നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തെ തേടി മറ്റൊരു ഗംഭീര വിജയം എത്തിയിരിക്കുകയാണ്.

English summary
Udaharanam Sujatha become profitable from theater collection itself.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam