»   » കേരളത്തില്‍ നിന്നും ഒഴിവാക്കിയാലും സുജാത തോല്‍ക്കില്ല! ഉദാഹരണം സുജാത പുതിയ മേച്ചില്‍ പുറത്തേക്ക്!!!

കേരളത്തില്‍ നിന്നും ഒഴിവാക്കിയാലും സുജാത തോല്‍ക്കില്ല! ഉദാഹരണം സുജാത പുതിയ മേച്ചില്‍ പുറത്തേക്ക്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇത്തവണ പൂജ ഹോളിഡേസ് ലക്ഷ്യമാക്കി മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും ദിലീപിന്റെ രാമലീലയുമായിരുന്നു തിയറ്ററുകളിലെത്തിയ സിനിമകള്‍. സെപ്റ്റംബര്‍ 28 റിലീസ് ചെയ്ത രണ്ട് സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. രാഷ്ട്രീയം പശ്ചാതലമാക്കിയാണ് ദിലീപിന്റെ സിനിമ എത്തിയതെങ്കില്‍ ഒരു അമ്മയുടെയും മകളുടെയും കഥ പറഞ്ഞാണ് ഉദാഹരണം സുജാത എത്തിയത്.

താരങ്ങളുടെ കഷ്ടപാട് ഇതാണ്, തട്ടുകടയില്‍ ദോശ ചുടുന്ന പ്രമുഖ സീരിയല്‍ നടിയുടെ വീഡിയോ വൈറലാവുന്നു!

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു മഞ്ജുവിന്റെ ഉദാഹരണം സുജാത നിര്‍മ്മിച്ചിരുന്നത്. ചിത്രം യു എ യില്‍ കൂടി റിലീസ് ചെയ്യാന്‍ പോവുകയാണ്. മഞ്ജു വാര്യര്‍ തന്നെയാണ് സിനിമ യു എ യില്‍ റിലീസ് ചെയ്യുന്ന കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

മഞ്ജു പറയുന്നതിങ്ങനെ..

'ഉദാഹരണം സുജാത' ഈ മാസം പന്ത്രണ്ടാം തീയതി മുതല്‍ യു.ഏ.ഇ ല്‍ എത്തുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ ദുബായില്‍ ഉണ്ടായിരുന്നു. നാട്ടില്‍ ഞങ്ങളുടെ ഈ സിനിമയ്ക്കു ലഭിക്കുന്ന സ്വീകരണത്തിന്റെ സന്തോഷം ഇരട്ടിയാക്കിയത് അവിടെയുള്ള പ്രേക്ഷകര്‍ എത്ര മാത്രം സുജാതയെ കാത്തിരിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോഴാണ്.

യഥാര്‍ത്ഥ അവകാശികള്‍

എന്നോടൊപ്പം ഈ സന്തോഷം പങ്ക് വയ്ക്കാന്‍ സുജാതയുടെ സഹസംവിധായകരടക്കമുള്ള അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഈ സിനിമയുടെ വിജയത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ അവരാണ്. ഈ നല്ല സിനിമയുടെ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിച്ച എല്ലാവരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു. എന്നുമാണ് മഞ്ജു ഫേ്‌സ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്.

സിനിമയുടെ റിലീസ്

സെപ്റ്റംബര്‍ 28 നായിരുന്നു ഉദാഹരണം സുജാത റിലീസിനെത്തിയത്. താരദമ്പതികളായിരുന്ന ദിലീപിന്റെയും മഞ്ജു വാര്യരുടെയും സിനിമകള്‍ ഒരു ദിവസം തന്നെ തിയറ്ററുകളിലെത്തിയത് ശ്രദ്ധിക്കപ്പെട്ട കാര്യമായിരുന്നു.

സുജാതയുടെ വിജയം


ഉദാഹരണം സുജാത പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. കുടുംബ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. ഇന്നത്തെ സമൂഹത്തിലെ അമ്മയും മകളും തമ്മിലുള്ള ബന്ധവും മകളെ വളര്‍ത്തുന്നതിനായി കഷ്ടപ്പെടുന്ന അമ്മയുടെ കഥയുമാണ് ചിത്രത്തിലൂടെ പറഞ്ഞിരുന്നത്.

ഉദാഹരണം സുജാത

നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഉദാഹരണം സുജാത. ചാര്‍ലി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ ജോജു വര്‍ഗീസും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.

രാമലീലയ്‌ക്കൊപ്പം

ദിലീപിന്റെ അറസ്റ്റിലൂടെ അനിശ്ചിതത്വത്തിലായ രാമലീല റിലീസ് ചെയ്ത അന്ന് തന്നെ ഉദാഹരണം സുജാത വന്നതും സിനിമയുടെ കളക്ഷനെ ബാധിച്ചിരുന്നു. രാമലീല തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

മോശം അഭിപ്രായമില്ല

കുടുംബ പശ്ചാതലത്തിലൊരുക്കിയതിനാല്‍ ഉദാഹരണം സുജാതയെ ആരും കുറ്റം പറഞ്ഞിരുന്നില്ല. രാമലീല 200 ന് അടുത്ത തിയറ്ററുകളിലാണ് പ്രദര്‍ശനം നടത്തിയിരുന്നതെങ്കില്‍ സുജാതയ്ക്ക് വെറും 66 സ്‌ക്രീനുകളായിരുന്നു കിട്ടിയിരുന്നത്.

English summary
Udaharanam Sujatha ready to release in UAE.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam