»   » മോഹന്‍ലാലിനെയും ദിലീപിനേയും ഒഴിവാക്കി മമ്മൂട്ടി മാത്രം, അരക്കള്ളന്‍ മുക്കാക്കള്ളനുമായി വൈശാഖ്

മോഹന്‍ലാലിനെയും ദിലീപിനേയും ഒഴിവാക്കി മമ്മൂട്ടി മാത്രം, അരക്കള്ളന്‍ മുക്കാക്കള്ളനുമായി വൈശാഖ്

Posted By:
Subscribe to Filmibeat Malayalam
മോഹന്‍ലാലിനെയും ദിലീപിനെയും ഒഴിവാക്കി? മമ്മൂട്ടി മാത്രം | filmibeat Malayalam

ട്വന്റി ട്വന്റി എന്ന ചിത്രത്തിന് പിന്നാലെ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത അതിവേഗമാണ് പടര്‍ന്നത്. മലയാളത്തിലെ ഏറ്റവും വിലയേറിയ ഇരട്ട തിരക്കഥാകൃത്തുക്കളായി ഉദയകൃഷ്ണ സിബി കെ തോമസ് തന്നെയായിരുന്നു അതിന് പിന്നില്‍. അരക്കള്ളന്‍ മുക്കാക്കള്ളന്‍ എന്ന പേരും അന്നേ പ്രഖ്യാപിച്ചിരുന്നു.

രാമലീല തരംഗം തീര്‍ന്നു! ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍, ചിത്രീകരണം ഇഴയുന്നു! ഡിങ്കനും ലെജന്റും കട്ടപ്പുറത്താകും?

ഒരാവശ്യവുമില്ലാതെ അബിക്ക് വേണ്ടി നാട്ടുകാരുടെ തല്ല് വാങ്ങിക്കൂട്ടിയ ജയസൂര്യ!

പിന്നീട് ഉദയകൃഷ്ണയും സിബി കെ തോമസും മറ്റ് ചിത്രങ്ങളുടെ തിരക്കില്‍ ആയതോടെ അരക്കള്ളന്‍ മുക്കാക്കള്ളനേക്കുറിച്ചുള്ള ചര്‍ച്ചകളും അവസാനിച്ചു. ഇപ്പോഴിതാ അരക്കള്ളന്‍ മുക്കാക്കള്ളന്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. മമ്മൂട്ടിയെ നായകനാക്കി വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുക.

വൈശാഖ് - ഉദയകൃഷ്ണ

പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ നിരവധി ചിത്രങ്ങളാണ് വൈശാഖ് പ്രഖ്യാപിച്ചിരിക്കുന്നത്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായ രാജ 2, നിവിന്‍ പോളി ചിത്രം എന്നിവയാണ് അതില്‍ പ്രധാനം. അതിന് പിന്നാലെയാണ് അരക്കള്ളന്‍ മുക്കാക്കളന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മോഹന്‍ലാലും ദിലീപും ഇല്ല

ട്വന്റി ട്വന്റിക്ക് പിന്നാലെ അരക്കള്ളന്‍ മുക്കാക്കള്ളന്‍ പ്രഖ്യാപിക്കുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു മുഖ്യവേഷത്തില്‍. ചിത്രത്തില്‍ ഒരു നാടന്‍ കള്ളനായി ദിലീപും എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനേയും ദിലിപിനേയും ഒഴിവാക്കി രണ്ട് യുവതാരങ്ങളായിരിക്കും ചിത്രത്തിലെത്തുക.

ആ സ്വപ്‌നം നടക്കില്ല

തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ സിബി കെ തോമസിന്റെ പ്രഥമ സംവിധാന സംരഭം എന്ന നിലയ്ക്കായിരുന്നു അരക്കള്ളന്‍ മുക്കാക്കള്ളന്‍ പ്രഖ്യാപിച്ചത്. എഴുത്തിന്റെ തിരക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഈ ചിത്രത്തിലേക്ക് കടക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

കൂട്ടുകെട്ട് പിരിഞ്ഞു

മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് പിരിയുന്നതാണ് മലയാള സിനിമ ലോകം പിന്നീട് കണ്ടത്. പുലിമുരകനിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി ഉദയകൃഷ്ണ സജീവമായി.

മോഹന്‍ലാലും മമ്മൂട്ടിയും

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും തുല്യ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രങ്ങളാക്കി വെള്ളിത്തിരയില്‍ എത്തിക്കും എന്നതായിരുന്നു അരക്കള്ളന്‍ മുക്കാക്കള്ളന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ പ്രതീക്ഷ. എന്നാല്‍ ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് പിരിഞ്ഞതോടെ പ്രേക്ഷകരുടെ പ്രതീക്ഷയും അസ്ഥാനത്തായി.

മറ്റ് വിവരങ്ങള്‍ പിന്നാലെ

മമ്മൂട്ടിയെ നായകനാക്കി ഉദയകൃഷ്ണയുടെ രചനയില്‍ അരക്കള്ളന്‍ മുക്കാക്കള്ളന്‍ വൈശാഖ് സംവിധാനം ചെയ്യുന്നു എന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന വിവരം. രണ്ട് യുവതാരങ്ങളും ചിത്രത്തിനൊപ്പം ഉണ്ടാകും. ചിത്രത്തെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങള്‍ പിന്നാലെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Udayakrishna and Vysakh team up for Arakkallan Mukkakkallan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam