»   » സുജാത 100 പിന്നിട്ടു, വ്യത്യസ്തമായ ആഘോഷവുമായി മഞ്ജു വാര്യരും സംഘവും,ചിത്രങ്ങള്‍ വൈറല്‍!

സുജാത 100 പിന്നിട്ടു, വ്യത്യസ്തമായ ആഘോഷവുമായി മഞ്ജു വാര്യരും സംഘവും,ചിത്രങ്ങള്‍ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ നായികയായെത്തിയ ഉദാഹരണം സുജാത അല്‍പ്പം വ്യത്യസ്തമായൊരു സിനിമയായിരുന്നു. പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ നൂറാം ദിനം ആഘോഷം നടത്തിയത് കഴിഞ്ഞ ദിവസമാണ്. പരിപാടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അച്ഛന് താങ്ങായി പ്രണവ്, ഒടുവില്‍ മോഹന്‍ലാല്‍ തന്നെ വ്യായാമ ചിത്രം പുറത്തുവിട്ടു, കാണൂ!

തിരുവനന്തപുരത്തെ ശ്രീചിത്ര പുവര്‍ ഹോമില്‍ വെച്ചാണ് സിനിമയുടെ നൂറാം ദിനം ആഘോഷിച്ചത്. താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും നിറഞ്ഞ കൈയ്യടിയോടെയാണ് അന്തേവാസികള്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ ലാഭവിഹിതം ഉപയോഗിച്ച് വാങ്ങിയ ഉപഹാരങ്ങള്‍ അണിറപ്രവര്‍ത്തകര്‍ അന്തേവാസികള്‍ക്ക് കൈമാറി.

ഉദാഹരണം സുജാത 100 പിന്നിട്ടു

നവാഗതനായ ഫാന്‍റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാത റിലീസ് ചെയ്തിട്ട് 100 ദിനം പിന്നിട്ടു. ശ്രീചിത്രാ പുവര്‍ഹോമിലെ അന്തേവാസികള്‍ക്കൊപ്പമാണ് അണിയറപ്രവര്‍ത്തകരും താരങ്ങളും നൂറാം ദിനം ആഘോഷിച്ചത്.

സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍

ഉദാഹരണം സുജാതയുടെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പരിപാടിക്കിടയിലെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് കാണൂ.

ചിത്രങ്ങള്‍ വൈറലാകുന്നു

ഉദാഹരണം സുജാതയുടെ നൂറാം ദിന ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മികച്ച സ്വീകാര്യത നേടിയ ചിത്രം

ഉദാഹരണം സുജാത റിലീസ് ചെയ്തത്. തുടക്കത്തില്‍ അല്‍പ്പം പുറകിലായിരുന്നുവെങ്കിലും പിന്നീട് മികച്ച പ്രതികരണം നേടിയാണ് സിനിമ മുന്നേറിയത്. മഞ്ജു വാര്യരുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു.

സ്വന്തം നിലപാടുകളുമായി മുന്നേറുന്നു

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായി മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. വ്യക്തി ജീവിതത്തില്‍ മുഴുവന്‍ പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടും എല്ലാം പക്വതയോടെ മറി കടക്കാന്‍ താരത്തിന് കഴിഞ്ഞു. അനാവശ്യമായ വിവാദങ്ങളുണ്ടാക്കാതെ സ്വന്തമായ നിലപാടുകളെടുത്ത് മുന്നേറുകയാണ് താരം.

ചെങ്കല്‍ച്ചൂളയിലെ സുജാത

ചെങ്കല്‍ച്ചുള കോളനിയില്‍ താമസിക്കുന്ന വിധവയായ സുജാതയായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മകളെ പഠിപ്പിക്കാനുള്ള സുജാതയുടെ ശ്രമത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

English summary
Udaharanam Sujatha 100 day celebration

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X