»   » ആ സിനിമ എനിക്ക് ഇന്നും പ്രിയപ്പെട്ടതാകാന്‍ കാരണം മോഹന്‍ലാല്‍ ആണെന്ന് അമല, എന്തുകൊണ്ട് ?

ആ സിനിമ എനിക്ക് ഇന്നും പ്രിയപ്പെട്ടതാകാന്‍ കാരണം മോഹന്‍ലാല്‍ ആണെന്ന് അമല, എന്തുകൊണ്ട് ?

Posted By: Rohini
Subscribe to Filmibeat Malayalam

രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അമല അക്കിനേനി. ഫാസില്‍ സംവിധാനം ചെയ്ത സൂര്യപുത്രിയും കമല്‍ സംവിധാനം ചെയ്ത ഉള്ളടക്കവുമാണ് ആ രണ്ട് ചിത്രങ്ങള്‍. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം അമല വീണ്ടും കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി.

എന്റെ പ്രായത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് ചെറിയ റോളുകളാണെന്ന് മോഹന്‍ലാലിന്റെ നായിക

മലയാള സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറയവെയാണ് മോഹന്‍ലാല്‍ എന്ന നടനോടുള്ള ബഹുമാനത്തെയും ആദരവിനെ കുറിച്ച് അമല വാചാലയായത്. ഉള്ളടക്കം എന്ന ചിത്രം ഇന്നും തനിക്ക് പ്രിയപ്പെട്ടതാകാന്‍ കാരണം മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിച്ചതുകൊണ്ടാണെന്ന് അമല പറയുന്നു.

ഉള്ളടക്കം പ്രിയപ്പെട്ടത്

മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിച്ചതുകൊണ്ടാണ് ആ സിനിമ എനിക്കിപ്പോഴും പ്രിയപ്പെട്ടതാകാന്‍ കാരണം എന്നാണ് അമല പറഞ്ഞത്. നാല് ഭാഷകളിലായി ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് ഉള്ളടക്കമെന്നും അമല പറഞ്ഞു.

ഉള്ളടക്കം എന്ന ചിത്രം

പി ബാലചന്ദ്രന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലറാണ് ഉള്ളടക്കം. രേഷ്മ എന്ന മനോരോഗിയായിട്ടാണ് അമല ചിത്രത്തിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും കമലിന് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.

മലയാളത്തില്‍ അമല

ഫാസില്‍ സംവിധാനം ചെയ്ത എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് തമിഴ് - തെലുങ്ക് - കന്നട ചിത്രങ്ങളില്‍ താരമായിരുന്ന അമല മലയാളത്തില്‍ എത്തിയത്. സുരേഷ് ഗോപി, ശ്രീവിദ്യ എന്നിവര്‍ ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സൈറ ബാനുവില്‍

26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമല വീണ്ടും മലയാളത്തിലെത്തുന്നത്. തിരക്കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് ചിത്രത്തിന്റെ ഭാഗമായത് എന്ന് അമല പറയുന്നു. അഡ്വ. ആനി ജോണ്‍ തറവാടി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അമല ചിത്രത്തില്‍ അവതരിപ്പിച്ചത്.

മോഹന്‍ലാലിന്റെ സാമിപ്യം

കൗതുകകരമെന്ന് പറയട്ടെ, ഉള്ളടക്കം എന്ന ചിത്രത്തിന് ശേഷം അമല അഭിനയിച്ച കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലും മോഹന്‍ലാലിന്റെ സാമിപ്യമുണ്ട്. പീറ്റര്‍ ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്റെ ശബ്ദമായി ലാല്‍ ചിത്രത്തില്‍ എത്തുന്നു.

English summary
Ulladakkam is a favourite as I got a chance to work with Mohanlal Sir: Amala Akkineni

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam