For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്ക് നെഗറ്റീവ് കഥാപാത്രം ശുഭം തന്നെ? വിദേശത്തുനിന്ന് അങ്കിള്‍ 3ദിവസം കൊണ്ട് നേടിയത്? കാണൂ!

  |
  യു.എ.ഇ ജിസിസിയില്‍ അങ്കിൾ കളക്ഷൻ ഇങ്ങനെയാണ് | filmibeat Malayalam

  മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് അങ്കിളിനും ലഭിച്ചിട്ടുള്ളത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം വിദേശത്തും റിലീസ് ചെയ്തിരിക്കുകയാണ്. നാളുകളായുള്ള കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രം കലക്ഷനിലും ഏറെ മുന്നിലാണ്. അടുത്തിടെയായി റിലീസ് ചെയ്ത ചിത്രങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ അങ്കിള്‍ ഏറെ മുന്നിലെത്തിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കിയ ചിത്രമാണിത്. ഷട്ടറിനേക്കാളും മുകളില്‍ നില്‍ക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അദ്ദേഹം നേരത്തെ തന്നെ ഉറപ്പുതന്നിരുന്നു.

  മമ്മൂട്ടിയുടെ അബ്രഹാമിനെ മോഹന്‍ലാലിന്‍റെ നീരാളി വിഴുങ്ങുമെന്ന അവകാശവാദവുമായി ട്രോളര്‍മാര്‍, കാണൂ!

  ആദ്യദിനം മുതല്‍ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് വാചാലരായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കോമ്രേഡ് ഇന്‍ അമേരിക്കയിലൂടെ തുടക്കം കുറിച്ച കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. മെഗാസ്റ്റാര്‍ നെഗറ്റീവായി എത്തുന്നുവെന്ന തരത്തിലായിരുന്നു ആദ്യം പ്രചരിച്ചത്. ഇതേക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയത് സിനിമ കണ്ടതിന് ശേഷമാണെന്ന് ആരാധകരും സമ്മതിക്കുന്നു. ഇത് തന്നെയായിരുന്നു സംവിധായകന്റെ ലക്ഷ്യവും. വിജകരമായി പ്രദര്‍ശനം തുടരുന്ന അങ്കിളിന്റെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  അമ്മമഴവില്ലിനോട് കിടപിടിക്കാനായി മറ്റ് ചാനലുകള്‍ ചെയ്തത്? പതിവുകള്‍ പലതും തെറ്റി,ഇതായിരുന്നു ലക്ഷ്യം

  അങ്കിള്‍ ജൈത്രയാത്ര തുടരുന്നു

  അങ്കിള്‍ ജൈത്രയാത്ര തുടരുന്നു

  പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തിയ ചിത്രമാണ് അങ്കിള്‍. കൈനിറയെ സിനിമകളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും മമ്മൂട്ടി ഇക്കാര്യം ഉറപ്പുവരുത്താറുണ്ട്. അദ്ദേഹത്തിലൂടെ വീണ്ടുമൊരു നവാഗതന്‍ കൂടി സംവിധായകനായി അരങ്ങേറിയിരിക്കുകയാണ്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദറാണ് ചിത്രം ഒരുക്കിയത്. കേരളത്തില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  ആദ്യദിനത്തിലെ പ്രതികരണം

  ആദ്യദിനത്തിലെ പ്രതികരണം

  മെഗാസ്റ്റാര്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായി എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായിരുന്നു. ഇതേക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ കൃത്യമായൊന്നും പറഞ്ഞിരുന്നുമില്ല. ആകാംക്ഷ അതേ പോലെ തുടരട്ടെയെന്ന നിലപാടിലായിരുന്നു അവര്‍. അത് തന്നെയാണ് ഈ ചിത്രത്തിന് സഹായകമായി മാറിയതും. കൃഷ്ണകുമാര്‍ അഥവാ കെകെയെന്ന ബിസിനസ്സുകാരന്‍ നന്മ നിറഞ്ഞവനാണോയെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ആദ്യദിനം മുതല്‍ ചിത്രത്തിന് ലഭിച്ച പോസിറ്റീവ് പ്രതികരണം പിന്നീടുള്ള ദിവസങ്ങളിലും അതേ പോലെ തുടരുകയായിരുന്നു.

  വാരാന്ത്യവും മെയ് ദിനവും

  വാരാന്ത്യവും മെയ് ദിനവും

  വെക്കേഷന്‍ സീസണും വാരന്ത്യവും മെയ്ദിനവുമൊക്കെ ഒരുമിച്ചെത്തിയതും അങ്കിളിന് അനുഗ്രഹമായി മാറിയിട്ടുണ്ട്. കൊച്ചി മള്‍ട്ടിപ്ലക്‌സുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നും മികച്ച കലക്ഷനായിരുന്നു ഈ സമയത്ത് ലഭിച്ചത്. ആദ്യ വീക്കെന്‍ഡില്‍ ചിത്രം കോടികള്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

  പുതിയ റിലീസുകള്‍

  പുതിയ റിലീസുകള്‍

  നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍നം തുടരുന്നതിനിടയിലാണ് പുതിയ സിനിമകളെത്തിയത്. പുതിയ റിലീസ് വരുന്നതോടെ പല സിനിമകളും ഹോള്‍ഡോവര്‍ ഭീഷണി നേരിടാറുണ്ട്. അങ്കിളിനെയും ഇത് ബാധിച്ചിരുന്നുവെങ്കിലും ആവറേജ് കലക്ഷനുമായി ചിത്രം നീങ്ങുകയായിരുന്നു. എന്നാല്‍ പിന്നീടുള്ള ദിനങ്ങളില്‍ ശരിക്കും പതറുകയായിരുന്നു ഈ ചിത്രം.

  വിദേശത്തേക്ക് എത്തിയപ്പോള്‍

  വിദേശത്തേക്ക് എത്തിയപ്പോള്‍

  കേരളത്തിന് റിലീസിന് പിന്നാലെയായാണ് ചിത്രം വിദേശത്തും റിലീസ് ചെയ്തത്. ജിസിസിയില്‍ നിന്നും മികച്ച തുടക്കമാണ് സിനിമയ്ക്ക് ലഭിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിന് ഫലമുണ്ടായെന്നാണ് ആരാധകര്‍ വ്യക്തമാക്കിയിട്ടുള്ളത്. കലക്ഷന്റെ കാര്യത്തിലും നല്ല മുന്നേറ്റമാണ് നടത്തിയത്.

  മൂന്നുദിവസം കൊണ്ട് നേടിയത്

  മൂന്നുദിവസം കൊണ്ട് നേടിയത്

  റിലീസ് ചെയ്ത് മൂന്നുദിവസം പിന്നിടുന്നതിനിടയില്‍ ചിത്രം 69 ലക്ഷം രൂപയോളം നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അടുത്തിടെ റിലീസ് ചെയ്ത മലയാള സിനിമകളില്‍ അങ്കിളിനാണ് ഈ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞത്. സമീപകാല റിലീസുകളില്‍ മികച്ച പ്രകടനമാണ് ഈ മെഗാസ്റ്റാര്‍ ചിത്രം കാഴ്ച വെക്കുന്നത്.

  20 കോടിയിലെത്തുമെന്ന പ്രതീക്ഷ

  20 കോടിയിലെത്തുമെന്ന പ്രതീക്ഷ

  യുകെ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സെന്ററുകളും പ്രദര്‍ശനവും ലഭിച്ചതോടെ ഉടന്‍ തന്നെ ചിത്രം 20 കോടി നേട്ടത്തിലേക്ക് കുതിക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. റിലീസ് ചെയ്യുന്നത് മാത്രമല്ല ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചുകൂടി അറിഞ്ഞാലേ ആരാധകര്‍ക്ക് തൃപ്തിയാവൂ.

  റിലീസിനും മുന്‍പേ സാറ്റലൈറ്റ്

  റിലീസിനും മുന്‍പേ സാറ്റലൈറ്റ്

  ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് തന്നെ അങ്കിളിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിരുന്നു. നാല് കോടിയോളം മുടക്കി സൂര്യ ടിവിയാണ് ചിത്രത്തെ സ്വന്തമാക്കിയത്. സാറ്റലൈറ്റ് വിറ്റുപോയതിനെക്കുറിച്ച് ജോയ് മാത്യു തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്‍രെ തമിഴ്, തെലുങ്ക് പതിപ്പുകളും ഒരുക്കിയിട്ടുണ്ട്.

  പ്രതിഫലം വാങ്ങിയില്ല

  പ്രതിഫലം വാങ്ങിയില്ല

  സിനിമയുടെ സാമൂഹ്യപ്രസക്തിയാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചത്. അതിനാല്‍ത്തന്നെ അദ്ദേഹം ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയിരുന്നില്ല. നേരത്തെയും അദ്ദേഹം പ്രതിഫലം വാങ്ങാതെ അഭിനയിച്ചിരുന്നു. താന്‍ ചതിക്കില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്, അതാണ് പ്രതിഫലം വാങ്ങാതെ അഭിനയിക്കാന്‍ തയ്യാറായതെന്നായിരുന്നു ജോയ് മാത്യുവിന്റെ ഡയലോഗ്.

  English summary
  Uncle Box Office perfomace in GCC
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X