»   » അങ്കിള്‍ ബണ്‍ ഗേള്‍ 916ല്‍

അങ്കിള്‍ ബണ്‍ ഗേള്‍ 916ല്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്ണിലെ ബാലതാരം മോണിക്ക നായികയായി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു.

എം മോഹനന്‍ സംവിധാനം ചെയ്യുന്ന 916ലൂടെയാണ് മോണിക്ക മോളിവുഡില്‍ വീണ്ടുംഭാഗ്യം പരീക്ഷിയ്ക്കുന്നത്. അനൂപ് മേനോന്‍ നായകനാവുന്ന ചിത്രത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെയും ഭാര്യയുടെയും വേഷമാണ് അവതരിപ്പിയ്ക്കുന്നതെന്ന് മോണിക്ക പറയുന്നു.

2001ല്‍ പുറത്തിറങ്ങിയ തീര്‍ത്ഥാടനത്തിലൂടെയാണ് മോണിക്ക ആദ്യമായി മലയാളത്തിലെത്തിയത്. വിനോദിനിയെന്ന കഥാപാത്രത്തിന്റെ ചെറുപ്പക്കാലമായിരുന്നു മോണിക്ക അന്ന് അവതരിപ്പിച്ചത്.
916ലേത് മികച്ചകഥാപാത്രമാണെന്നും നല്ല സിനിമകള്‍ ലഭിയ്ക്കുകയാണെങ്കില്‍ മലയാളത്തില്‍ തുടരാനാണ് ആഗ്രഹമെന്നും മോണിക്ക വെളിപ്പെടുത്തുന്നു.

കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ സിനിമകള്‍ സൗഹൃദത്തിന്റെയും അധ്യാപക-വിദ്യാര്‍ഥി ബന്ധവുമായിരുന്നു പ്രമേയമാക്കിയത്. 916ല്‍ കുടുംബബന്ധങ്ങളുടെ വിശുദ്ധിയാണ് സംവിധായകന്‍ പ്രേക്ഷകരുടെ മുന്നിലെത്തിയ്ക്കുന്നത്. ഉടന്‍ തന്നെ കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

English summary
The sweet little girl who worked as a child artiste in Uncle Bun is back in Mollywood as a heroine in M. Mohanan’s next flick 916.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam