»   » ലാലേട്ടനെ തേടി കടല്‍ കടന്ന് ഒരു അപ്രതീക്ഷിത സമ്മാനം! എന്താണെന്നറിയേണ്ടേ? കാണാം

ലാലേട്ടനെ തേടി കടല്‍ കടന്ന് ഒരു അപ്രതീക്ഷിത സമ്മാനം! എന്താണെന്നറിയേണ്ടേ? കാണാം

Written By:
Subscribe to Filmibeat Malayalam

2017ല്‍ മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനമാണ് ജിമിക്കി കമ്മല്‍. പാട്ട് ഇറങ്ങി ദിവസങ്ങള്‍ക്കുളളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരുന്നു. യുടൂബില്‍ ഇതുവരെ ആറ് കോടിയിലധികം ആളുകളാണ് ഈ പാട്ട് കണ്ടിരുന്നത്.

മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ സിനിമ ഒടിയന്‍! ഒടുവില്‍ സിനിമയുടെ റിലീസ് തീരുമാനിച്ചു!!


പാട്ടിന്റെ ആരാധകരായി മാറിയ ചിലര്‍ നിരവധി ഡാന്‍സ് വീഡിയോകളും കവര്‍ വേര്‍ഷനുകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇങ്ങനെ നിരവധി വീഡിയോകളും മറ്റു പുറത്തിറങ്ങിയതോടെ പിന്നെ കുറച്ച് കാലത്തേക്ക് ജിമിക്കി കമ്മല്‍ തരംഗമായിരുന്നു ഇന്റര്‍നെറ്റില്‍.


mohan lal

അടുത്തിടെ മോഹന്‍ലാലിനെപ്പറ്റി കൂടുതലറിഞ്ഞ സൗദി അറേബ്യന്‍ പൗരനായ ഷെയ്ഖ് ഹാഷിം അബ്ബാസ് പെട്ടെന്നു തന്നെ അദ്ദേഹത്തിന്റ ആരാധകനായി മാറി. മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഹാഷിം ചെയ്ത ഡാന്‍സ് വീഡിയോ വൈറലായിരിക്കുകയാണ്. ഈയടുത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന ഗാനവും വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടും ചേര്‍ന്നുളള ഡാന്‍സാണ് വീഡിയോയിലുളളത്.


mohan lal

കേരളത്തിലാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനോടുളള ഇഷ്ടമാണ് തന്നെകൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചതെന്ന് ഹാഷിം പറയുന്നു. വീഡിയോയില്‍ ഷാജി പാപ്പന്‍ സ്റ്റെല്‍ മുണ്ടും ഷര്‍ട്ടുമാണ് ഹാഷിമും കൂടെ കളിക്കുന്ന ഡാന്‍സര്‍മാരും ധരിച്ചിരിക്കുന്നത്.സൗബിന്റെ പെണ്ണുകാണല്‍ ദുരന്തവുമായി സുഡാനി ഫ്രം നൈജീരിയയുടെ രണ്ടാം ടീസര്‍: വീഡിയോ കാണാം


അമ്പരപ്പിക്കുന്ന മേക്കോവറുമായി ജയസൂര്യ വീണ്ടും ഞെട്ടിച്ചു, മേരിക്കുട്ടിയുടെ ഫസ്റ്റ് ടീസര്‍ വൈറല്‍!

English summary
unexpected gift for mohanlal from soudi arabia

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam