»   » ഈ വര്‍ഷം പ്രേക്ഷകര്‍ കാരണം പരാജയപ്പെട്ട ഒരേ ഒരു സിനിമ,ഗപ്പിയെ കുറിച്ച് നിങ്ങള്‍ അറിയാത്ത കാര്യങ്ങള്‍

ഈ വര്‍ഷം പ്രേക്ഷകര്‍ കാരണം പരാജയപ്പെട്ട ഒരേ ഒരു സിനിമ,ഗപ്പിയെ കുറിച്ച് നിങ്ങള്‍ അറിയാത്ത കാര്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മികച്ചതായിരുന്നിട്ട് കൂടി തിയേറ്ററുകളില്‍ പരാജയപ്പെട്ട ഒത്തിരി ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഉണ്ട്. തിയേറ്ററുകളില്‍ ഒരാഴ്ച തികച്ച് ഓടാത്ത ഈ ചിത്രങ്ങളുടെ ഡിവിഡി പുറത്തിറങ്ങിയതിന് ശേഷമാണ് പ്രേക്ഷകര്‍ ഇത് നല്ലൊരു ചിത്രമാണെന്ന് തിരിച്ചറിയുന്നത്. ഇത്തരത്തില്‍ പ്രേക്ഷകന്റെ അശ്രദ്ധകൊണ്ട് പരാജയപ്പെടുത്തിയ ഒരു ചിത്രമാണ് ഗപ്പി.

ജോണ്‍ പോള്‍ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ഏറെ കൗതുകം തോന്നിയത്. റിലീസിന് എത്തിയപ്പോഴും കൗതുകം വിട്ടു മാറിയില്ല. കഥാപാത്ര മികവുകൊണ്ടെല്ലാം ഗപ്പിയെ വേറിട്ടാതാക്കിയിരുന്നു. എന്നാല്‍ ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം പരാജയപ്പെട്ടു. ചിത്രത്തിന് വേണ്ടി മുടക്കിയ പണം പോലും തിരിച്ച് പിടിച്ചില്ല.


ഇപ്പോള്‍ ചിത്രത്തിന്റെ ഡിവിഡി റിലീസ് ചെയ്തിട്ടുണ്ട്. വിതരണക്കാരായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് ഒരുക്കിയ സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ ഡിവിഡി പുറത്തിറങ്ങിയിരിക്കുന്നത്. ഗപ്പിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍. തുടര്‍ന്ന് വായിക്കൂ..


ഗപ്പി

ജോണ്‍ പോള്‍ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. ടൊവിനോ തോമസ്, മാസ്റ്റര്‍ ചേതന്‍, ശ്രീനിവാസന്‍, രോഹിണി, അലന്‍സിയര്‍ ലെ ലോപസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


നിര്‍മാണം

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് എവിഎ പ്രൊഡക്ഷന്‍സ് യോപ സിനിമാസിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


റിലീസ് ചെയ്തത്

ആഗസ്റ്റ് അഞ്ചിനാണ് ഗപ്പി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ ജൂലൈ 29ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞിതരുന്നത്. പക്ഷേ സെന്‍സസര്‍ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത് കിട്ടാന്‍ താമസിച്ചതാണ് ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണമെന്ന് നിര്‍മാതാക്കളില്‍ ഒരാളായ സിവി സാരദി പറയുന്നു. ഇത് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷനെ ബാധിച്ചുവെന്നും സാരദി പറയുന്നു.


നിര്‍മാണ ചെലവ്

മൂന്ന് കോടി രൂപയിലേറെ പണം ഗപ്പിക്ക് വേണ്ടി ചെലവിട്ടിട്ടുണ്ട്


ക്യാമറയിലും പുതുമ

മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത അലക്‌സാ ക്യാമറയാണ് ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.- നിര്‍മാതാക്കളില്‍ ഒരാളായ സിവി സാരദി പറയുന്നു.


പരസ്യം ചെയ്തത്

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പരസ്യം ചെയ്തത് ഗപ്പിക്കാണ്. പത്രം, ഹോര്‍ഡിംഗ്, ചാനലുകള്‍, ഓണ്‍ലൈന്‍ തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമിലേക്കും ഗപ്പിക്ക് പരസ്യം നല്‍കിയിരുന്നു. 50 ലക്ഷം രൂപയാണ് ഒരു സിനിമയുടെ ചിലവിനായി മുടക്കുന്നതെങ്കില്‍ 60 ലക്ഷം രൂപ ഗപ്പിക്ക് വേണ്ടി മുടക്കിയിട്ടുണ്ടെന്ന് സാരദി പറയുന്നു.


ഡിവിഡികള്‍ വിറ്റു പോകുന്നു

തിയേറ്ററുകളില്‍ പരാജയം ഗപ്പിയുടെ ഡിവിഡി പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോള്‍ ലഭിക്കുന്നത്.ശ്രീനിവാസന്റെ ഫോട്ടോസിനായി

English summary
Unknown factors about Guppy malayalam movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam