»   » ദുല്‍ഖര്‍ പേടി: ആസിഫിന്റെ ഉന്നം തെറ്റുന്നുവോ?

ദുല്‍ഖര്‍ പേടി: ആസിഫിന്റെ ഉന്നം തെറ്റുന്നുവോ?

Posted By:
Subscribe to Filmibeat Malayalam
Asif Ali
ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ ഒരുക്കിയ ഉന്നത്തിന്റെ റിലീസ് വീണ്ടും തെറ്റി. ആദ്യം ജനുവരി 26ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം പിന്നീട് ഫെബ്രുവരി 3ലേക്ക് മാറ്റിയിരുന്നു.

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം കാസനോവയുടെ വരവ് പ്രമാണിച്ചായിരുന്നു റിലീസ് ഡേറ്റില്‍ മാറ്റം വരുത്തില്‍. എന്നാലിപ്പോള്‍ ഫെബ്രുവരി പത്തിലേക്ക് സിനിമ മാറ്റിയത് പലവിധ അഭ്യൂഹങ്ങള്‍ക്കും വഴിമരുന്നിടുകയാണ്.

മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയുടെ വരവിനെ ഭയന്നാണ് ഇപ്പോഴത്തെ മാറ്റമെന്നാണ് അണിയറയിലെ സംസാരം. താരപുത്രന്റെ ആദ്യസിനിമയെന്ന നിലയില്‍ സെക്കന്റ് ഷോയ്ക്ക് ലഭിച്ച വമ്പന്‍ പബ്ലിസിറ്റിയാണ് ഉന്നം ടീമിനെ അലോസരപ്പെടുത്തിയത്രേ.

എന്തായാലും ആസിഫ്-സിബി മലയില്‍ ടീമിന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റിയില്ലെന്നാണ് തിയറ്ററുകളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്ന്ത്. പ്രതീക്ഷകള്‍ ഒരുപരിധി വരെ കാത്തൂസൂക്ഷിയ്ക്കാന്‍ ദുല്‍ഖറിനും സെക്കന്റ് ഷോയ്ക്കും കഴിഞ്ഞുവെന്നാണ് അറിയുന്നത്. നേരത്തെ കാസനോവ പേട മൂലം സെക്കന്റ് ഷോയും ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയിരുന്നു.

ഏറെ പ്രതീക്ഷകളോടെ എത്തിയ അസുരവിത്തിനേറ്റ പരാജയം ആസിഫിന് വന്‍തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് റിസ്‌ക്കെടുക്കുന്നത് ഒഴിവാക്കി ഉന്നത്തിന്റെ റിലീസ് മാറ്റാന്‍ തീരുമാനിച്ചതെന്നറിയുന്നു.

റിമ കല്ലിങ്ങല്‍ നായികയാവുന്ന ചിത്രത്തില്‍ ശ്വേത മേനോന്‍, ലാല്‍, ശ്രീനിവാസന്‍, നെടുമുടി വേണു, കെപിഎസില ലളിത എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അജയ് വിന്‍സന്റ് ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് ജോണ്‍ വര്‍ക്കിയാണ്.

English summary
Asif Ali Starrer Sibi Malayil film Unnam has been Postponed to February 10. Rumours are spreading that in order to avoid clash between Dulqur Salman starrer Second Show, the release has been changed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X