»   » വന്നു പോകുന്ന കഥാപാത്രമായാല്‍പ്പോലും മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമെന്ന് ഉണ്ണി മുകുന്ദന്‍ !!

വന്നു പോകുന്ന കഥാപാത്രമായാല്‍പ്പോലും മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമെന്ന് ഉണ്ണി മുകുന്ദന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്‍. തുടക്കത്തില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്തിയതോടെ ഉണ്ണിയുടെ നല്ല കാലവും തെളിയുകയായിരുന്നു. ഒരു പക്ഷേ മലയാള സിനിമ വേണ്ടത്ര ഉപയോഗപ്പെടുത്താത്ത താരമായി ഉണ്ണി മുകുന്ദനെ ചിലപ്പോഴൊക്കെ വിശേഷിപ്പിക്കാറുണ്ട്. നായകങ്ങളെ കവച്ചു വെക്കുന്ന ശരീരഭാഷയുള്ള താരത്തിനോടൊപ്പം അഭിനയിക്കാന്‍ പല താരങ്ങളും തയ്യാറായിരുന്നില്ല. മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനും ഏറെ ഇഷ്ടമാണ്. മാത്തുക്കുട്ടിയും ഉണ്ണി മുകുന്ദനും തമ്മിലുള്ള ചാറ്റ് ഇപ്പോള്‍ ഫേസ് ബുക്കിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ലോഹിതദാസ് എന്ന സംവിധായകനെ കണ്ടതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവെന്നു താരം പറയുന്നു. ഉണ്ണിയെ നായകനാക്കിയുള്ള സിനിമ യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പു തന്നെ അദ്ദേഹം ലോകത്തോട് വിടപറയുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും താരം പറയുന്നു. സിനിമയെക്കുറിച്ചും അനുഭവത്തെക്കുറിച്ചും താരം പങ്കുവെച്ച കാര്യങ്ങള്‍ അറിയാന്‍ വായിക്കൂ.

മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുന്നു

മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ മമ്മൂട്ടിയെ ഏറെ ഇഷ്ടമാണെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. അതുകൊണ്ടു തന്നെ ചെറിയ വേഷം ലഭിച്ചാല്‍പ്പോലും താന്‍ ആ സിനിമയില്‍ അഭിനയിക്കുമെന്നും താരം പറയുന്നു. ഫയര്‍മാന്‍, രാജാധിരാജ, ബോബൈ മാര്‍ച്ച് 12 തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

പേര് ഇഷ്ടമായിരുന്നില്ല

ഉണ്ണിയെന്ന പേര് മാറ്റുന്നതിനായി കുട്ടിക്കാലം മുതല്‍ ശ്രമിച്ചിരുന്നു. ഗുജറാത്തിലായിരുന്നു കുട്ടിക്കാലം. ഉണ്ണികൃഷ്ണനെന്നായിരുന്നു ആ സമയത്ത് എല്ലാവരും വിളിച്ചിരുന്നത്. എന്നാല്‍ സിനിമയിലെത്തിയപ്പോഴാണ് അച്ഛന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്തത്.

മല്ലുസിങ്ങിലെ വേഷം തേടിയെത്തിയത്

സിനിമയിലെ തുടക്ക കാലത്ത് മറ്റുള്ളവര്‍ ഉപേക്ഷിച്ചു പോവുന്ന റോളുകളായിരുന്നു താരത്തെ തേടിയെത്തിയിരുന്നത്. വെല്ലുവിളിയോടെയാണ് അത്തരത്തിലുള്ള കഥാപാത്രത്തെ താന്‍ ഏറ്റെടുത്തതെന്നും താരം പറയുന്നു. മല്ലുസിങ്ങിലെ കഥാപാത്രമായി സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് പൃഥ്വിരാജിനെയായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ താരം ആ വേഷം ഏറ്റെടുക്കാത്തതിനെത്തുടര്‍ന്നാണ് അത് ഉണ്ണിയിലേക്കെത്തിയത്.

സംവിധാനത്തിലും താല്‍പര്യമുണ്ട്

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തോടും താല്‍പര്യമുള്ളവരാണ് യുവതാരങ്ങള്‍. നായകനില്‍ നിന്നും മാറി സംവിധായകനാവാനും പലരും തയ്യാറായിട്ടുണ്ട്. വിനീത് കുമാര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, പൃഥ്വിരാജ് തുടങ്ങിവരൊക്കെ അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലേക്ക് ചുവടു മാറ്റിയതാണ്. സംവിധാനത്തോട് തനിക്കും താല്‍പര്യമുണ്ടെന്ന് ഉണ്ണി പറയുന്നു.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച് ഇതുവരെ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ലെന്ന് താരം പറയുന്നു. തന്റെ ഫീമെയില്‍ പതിപ്പ് കിട്ടിയാല്‍ വളരെ സന്തോഷമാവുമെന്നും താരം പറയുന്നു.

വ്യാജ അക്കൗണ്ടുകളെക്കുറിച്ച്

ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ പ്രചരിച്ചത് മുന്‍പ് വാര്‍ത്തയായിരുന്നു. വ്യാജന്‍മാരെയും എന്നാല്‍ അത്തരത്തിലുള്ള സകല വ്യാജന്‍മാരെയും തുരത്താനുള്ള നീക്കത്തിലാണ് താനും സുഹൃത്തുക്കളുമെന്ന് താരം പറയുന്നു.

English summary
Unni mukundan is talking about his life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam