»   » അനുഷ്‌കയുടെ പിറന്നാളിന് പ്രഭാസിനെ വേണ്ട! ഉണ്ണിമുകുന്ദനൊപ്പം കേക്ക് മുറിച്ചു നടി!

അനുഷ്‌കയുടെ പിറന്നാളിന് പ്രഭാസിനെ വേണ്ട! ഉണ്ണിമുകുന്ദനൊപ്പം കേക്ക് മുറിച്ചു നടി!

Posted By:
Subscribe to Filmibeat Malayalam
അനുഷ്കയുടെ പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞത് | filmibeat Malayalam

തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയ്ക്ക് ഇന്നലെ പിറന്നാളായിരുന്നു. ബാഹുബലിയിലൂടെ ലോകം മുഴുവനും ശ്രദ്ധിക്കപ്പെട്ട നടിയാണെങ്കിലും എല്ലാവരും കാത്തിരുന്നത് പ്രഭാസ് അനുഷ്‌കയ്ക്ക് പിറന്നാള്‍ ആശംസകള്‍ കൈമാറുന്നത് എങ്ങനെയാണെന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു. എന്നാല്‍ പ്രഭാസ് കാര്യമായി അനുഷ്‌കയുടെ പിറന്നാളിനെ കുറിച്ച് പറഞ്ഞിരുന്നില്ലെങ്കിലും മലയാളതാരം ഉണ്ണിമുകുന്ദന്‍ ഇക്കാര്യത്തില്‍ കയറി ഗോള്‍ അടിച്ചിരിക്കുകയാണ്.

വിവാദങ്ങള്‍ കാറ്റില്‍ പറത്തി മൈഥിലിയുടെ തിരിച്ചു വരവ്! പുതിയ മേക്ക് ഓവര്‍ ഞെട്ടിച്ചു!

നടിയുടെ പിറന്നാളിന് കേക്ക് മുറിച്ച് ആ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് ഉണ്ണിമുകുന്ദന്‍ അനുഷ്‌കയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. അനുഷ്‌ക നായികയായി അഭിനയിക്കുന്ന പുതിയ സിനിമയില്‍ കേന്ദ്ര കഥാപാത്രമായി ഉണ്ണിയും അഭിനയികിക്കുന്നുണ്ട്. ഇതോടെ ഇരുവരും നല്ല സൗഹൃദത്തിലുമാണ്.

ഉണ്ണിമുകുന്ദന്റെ ആശംസകള്‍

അനുഷ്‌കയുടെ പിറന്നാളിന് ആദ്യം തന്നെ ആശംസകളുമായി എത്തിയത് ഉണ്ണിമുകുന്ദനായിരുന്നു. ഫേസ്ബുക്കിലൂടെ അനുഷ്‌കയ്‌ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രമടക്കും പങ്കുവെച്ചുകൊണ്ട് ഉണ്ണി പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നത്.

ഉണ്ണിയുടെ പറയുന്നതിങ്ങനെ

പിറന്നാള്‍ ആശംസകള്‍ അനുഷ്‌ക ഷെട്ടി എന്ന സ്വീറ്റി അനു. നിന്നെയും കുടംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. നീ എന്താണോ അത് പോലെ തന്നെയായിരിക്കുക. നിന്റെ കൂടെ അഭിനയിച്ച നിമിഷങ്ങള്‍ എപ്പോഴും മനോഹരമായിരുന്നു. നിന്റെ ആത്മവിശ്വസവും എളിമയും മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്ന് നല്‍കുക. ഈ പുതുവര്‍ഷത്തില്‍ നിന്റെ എല്ലാ സ്വപ്‌നങ്ങളും സഫലമാകട്ടെ എന്നും ഉണ്ണി പറയുന്നു.

ബാഗമതിയിലൂടെ

ബാഹുബലിയ്ക്ക് ശേഷം അനുഷ്‌ക നായികയായി അഭിനയിക്കുന്ന സിനിമയാണ് ബാഗമതി. അനുഷ്‌കയുടെ പിറന്നാളിനോടനുബന്ധിച്ച് ഇന്നലെ സിനിമയില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു.

പ്രഭാസിന്റെ ആശംസ

ബാഹുബലിയ്ക്ക് ശേഷം അനുഷ്‌കയുടെയും പ്രഭാസിന്റെയും പേരില്‍ ഗോസിപ്പുകള്‍ കേട്ടിരുന്നു. മാത്രമല്ല കഴിഞ്ഞ മാസം പ്രഭാസിന്റെ പിറന്നാളിന് അനുഷ്‌ക കൊടുത്ത സമ്മാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനാല്‍ എല്ലാവരും കാത്തിരുന്നത് പ്രഭാസിന്റെ ആശംസ എങ്ങനെയായിരിക്കും എന്നറിയാനായിരുന്നു.

ട്വിറ്ററിലൂടെ

പ്രതീക്ഷിച്ച പോലെ അനുഷ്‌കയ്ക്ക് വേണ്ടി സ്‌പെഷ്യലായി പ്രഭാസ് ഒന്നും കൊടുത്തില്ലായിരുന്നു. പകരം ട്വിറ്ററിലൂടെ ബാഗമതിയുടെ പോസ്റ്റര്‍ പങ്കവെച്ച് കൊണ്ട് ആശംസകള്‍ നേരുക മാത്രമായിരുന്നു പ്രഭാസ് ചെയ്തിരുന്നത്.

ബാഗമതി

അനുഷ്‌കയുടെ ഏറ്റവും പുതിയ സിനിമയാണ് ബാഗമതി. നടി ഇരട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററില്‍ പരിക്കേറ്റ മുഖവും ശരീരവുമായി കൈയില്‍ ചുറ്റിക പിടിച്ച് നില്‍ക്കുന്ന അനുഷ്‌കയുടെ ഒരു കൈ ചുമരില്‍ തറച്ച് നില്‍ക്കുന്നതായിട്ടുമാണ് കാണിച്ചിരിക്കുന്നത്.

English summary
Unni Mukundan celebrating Anushka Shetty’s birthday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam