ഉണ്ണി മുകുന്ദന്റെ പാട്ട് തകർത്തു!! നിർത്താതെ കയ്യടിയും ആർപ്പു വിളിയും, വീഡിയോ കാണാം
അൽപം ചമ്മലോടു കൂടിയാണ് താര പാട്ട് പാടിയത്.
യൂത്തിന്റെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദന്റെ പാട്ടാണ്. കോളേജിൽ വിദ്യാർഥികളുടെ ആവശ്യപ്രകാരമാണ് ഉണ്ണി പാട്ട് പാടിയത്. അൽപം ചമ്മലോടു കൂടിയാണ് താര പാട്ട് പാടിയത്. പാട്ട് പാടും മുൻപ് ശ്രുതി ചേരുമോ എന്ന ആശങ്കയുളളതു കൊണ്ട് പതറി പോകുമെന്ന് താരം പറയുന്നുണ്ട്. എങ്കിലും കുട്ടികൾ ഉണ്ണിയെ വിടാൻ തയ്യാറാകുന്നില്ല.

അച്ചയൻസ് എന്ന സിനിമയിൽ ഉണ്ണി തന്നെ ആലപിച്ച ഗാനമാണ് വിദ്യാർഥികളുടെ ആവശ്യ പ്രകാര താരം പാടിയത്. ഈ നിനവറിയാതെ എന്നു തുടങ്ങുന്ന ഗാനമാണ് വിദ്യാർഥികള്‍ക്കായി ഉണ്ണി മുകുന്ദൻ ആലപിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് ഉണ്ണിയുടെ ഗാനം. സേഷ്യൽ മീഡിയയിൽ ആരോ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. യൂട്യൂബിലും പാട്ട് ട്രെന്റിങ് ആയി മാറിയിരിക്കുകയാണ്.
കേളേജ് ഏതാണെന്നോ എന്ത് പരിപാടിയിലാണ് ഉണ്ണി പാട്ട് പാടിയതെന്നോ ഇതിനോടകം തന്നെ വ്യക്തമായിട്ടില്ല. എങ്കിലും താര്തതിന്റെ പാട്ടിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചിരിക്കുന്നത്. ഉണ്ണിയുടെ പാട്ടിനെ ആർപ്പു വിളികളോടെയാണ് ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. അതു പോലെ സമൂഹമാധ്യമങ്ങളിൽ നിന്നും മറ്റും ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications











