For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൊഞ്ചുള്ളൊരു പ്രേമകഥ

  |

  ഒരു സിനിമ മതി ഒരു താരത്തിന്റെ രാശി മാറ്റിക്കുറിക്കാന്‍. അങ്ങനെയൊരു ചിത്രം തന്റെ രാശി മാറ്റുമെന്ന പ്രതീക്ഷയിലാണ് യുവനടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി നായകനാകുന്ന കെഎല്‍ 10 പത്ത് എന്ന ചിത്രം പെരുന്നാളിന് തിയറ്ററിലെത്തുകയാണ്. ലാല്‍ജോസ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രം മലപ്പുറത്തെ മുസ്ലിം കുടുംബങ്ങളിലെ സ്‌നേഹവും മലബാറിലെ ഫുട്‌ബോള്‍ഭ്രാന്തുമാണു വിഷയമാക്കിയിരിക്കുന്നത്. തട്ടത്തിന്‍മറയത്തുപോലെ മൊഞ്ചുള്ളൊരു പ്രണയചിത്രം.

  ഉണ്ണി മുകുന്ദനോടൊപ്പം അജുവര്‍ഗീസ്, സൈജുകുറുപ്പ്, ശ്രീനാഥ് ഭാസി, അനീഷ് ജി. മേനോന്‍, അനില്‍മുരളി, മാമുക്കോയഎന്നിവരാണു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ചാന്ദ്‌നി ശ്രീധര്‍ ആണ് നായിക.

  unni-mukundan


  ഷാഹിദയുടെയും അഹമ്മദിന്റെയും പ്രേമകഥയാണിത്. ഫുട്‌ബോള്‍ കമ്പം നെഞ്ചേറ്റി നടക്കുന്ന യുവാവാണ് അഹമ്മദ്. നാട്ടിലെ സമ്പന്ന കുടുംബം. രാഷ്ട്രീയക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന കുടുംബമാണ്അവന്റെത്. അവന്റെ മനസിലേക്കാണ് തട്ടത്തിന്‍ മറ നീക്കി ഷാഹിദ കടന്നുവരുന്നത്. വീട്ടുകാര്‍ അവരുടെ പ്രണയത്തെ എതിര്‍ത്തതോടെ രണ്ടുപേരും ഒളിച്ചോടി. എത്തിയത് കണ്ണൂരിലാണ്. അവിടെ വച്ചാണ് അവരുടെ റജിസ്റ്റര്‍ വിവാഹം നടക്കുന്നത്. എന്നാല്‍ വിവാഹത്തിനു തൊട്ടുമുന്‍പാണ് അവര്‍ ആ രഹസ്യം അറിയുന്നത്. അവിടെയാണ് സിനിമയുടെ ഗതി മാറുന്നത്.

  മൊഹ്‌സീന്‍ പരാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും അദ്ദേഹത്തിന്റെതു തന്നെയാണ്. വിക്രമാദിത്യത്തിനൂടെ പുത്തന്‍ ഇമേജ് ലഭിച്ച ഉണ്ണി മുകുന്ദന്‍ സോളോ ഹീറോ ആകുന്ന ചിത്രമാണിത്. സൗഹൃദവും പ്രണയവും പ്രതികാരവുമൊക്കെ നല്ല രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ് കെഎല്‍ 10 പത്ത് യാത് തുടങ്ങുന്നത്.

  English summary
  Unni Mukundan coming with a beautiful love story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X