»   » ചാനല്‍ ചര്‍ച്ചയ്ക്ക് ഇരയാകാന്‍ ഇല്ലെന്നേ ഉണ്ണി മുകുന്ദന്‍ പറഞ്ഞുള്ളൂ... അത് ഗുണ്ടായിസമല്ല!!!

ചാനല്‍ ചര്‍ച്ചയ്ക്ക് ഇരയാകാന്‍ ഇല്ലെന്നേ ഉണ്ണി മുകുന്ദന്‍ പറഞ്ഞുള്ളൂ... അത് ഗുണ്ടായിസമല്ല!!!

Written By:
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇര. മാധ്യമങ്ങളാല്‍ വേട്ടയാടപ്പെട്ട് ഇരയായ ഒരു പ്രമുഖ നടന്റെ ജീവിതമാണ് ഇര എന്ന ചിത്രത്തില്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആ ഇരയാകാന്‍ ഉണ്ണിയ്ക്ക് താത്പര്യമില്ല. തന്നെ ഇരയാക്കാന്‍ ശ്രമിക്കേണ്ട എന്ന് പ്രതികരിച്ച ഉണ്ണി ഇപ്പോള്‍ പ്രതിയാകുകയാണ്.

സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.. മൂത്താണ് !!!

മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ഉണ്ണി മുകുന്ദന്‍ മാതൃഭൂമി റിപ്പോര്‍ട്ടറോടും ക്യാമറമാനോടും അപമര്യാദയായി പെരുമാറി എന്നും, ഗുണ്ടായിസം കാണിച്ചു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മാതൃഭൂമി തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മരണശേഷം എനിക്കിതിന്റെ ആവശ്യമില്ല, ഉണ്ണിമുകുന്ദന്റെ ഉറച്ച തീരുമാനത്തിന് പിന്നില്‍...

മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഉണ്ണിയുടെ ഗുണ്ടായിസം മാത്രമേയുള്ളൂ.. എന്നാല്‍ അതിനപ്പുറം ഉണ്ണിയ്ക്ക് പറയാനുള്ളതും, ലൊക്കേഷനില്‍ സംഭവിച്ചതുമായ ചില കാര്യങ്ങളുണ്ടല്ലോ... തുടര്‍ന്ന് വായിക്കാം

വിജയാഘോഷം

മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് ഉണ്ണി മുകുന്ദന്‍. ചിത്രത്തിലെ ഉണ്ണിയുടെ കഥാപാത്രമായ ജോണ്‍ തെക്കന്‍ നിരൂപക പ്രശംസ നേടുന്നു. ചിത്രം വിജയിച്ചതിന്റെ ആഘോഷം നടന്നത് ഉണ്ണി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ചാണക്യതന്ത്രത്തിന്റെ ലൊക്കേഷനിലാണ്.

മാതൃഭൂമിയ്ക്ക് ക്ഷണം

ചാണക്യതന്ത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഉണ്ണിയ്ക്ക് ഈ സര്‍പ്രൈസ് ആഘോഷമൊരുക്കിയത്. ഇതിന്റെ ഭാഗമായി ഉണ്ണി മുകുന്ദന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് സംവദിയ്ക്കാന്‍ മാതൃഭൂമിക്കാരെ ലൊക്കേഷനിലേക്ക് ക്ഷണിച്ചതും അണിയറപ്രവര്‍ത്തകരമാണ്.

പരസ്പര ബന്ധമില്ലാത്ത ചോദ്യങ്ങള്‍

എന്നാല്‍ സിനിമാ വിശേഷങ്ങളറിയാനായിരുന്നില്ല മാധ്യമപ്രവര്‍ത്തകര്‍ വന്നത്. നിലവില്‍ ഉണ്ണി മുകുന്ദനെതിരെയുള്ള മറ്റൊരു കേസിനെ കുറിച്ചാണ് ചോദ്യം വന്നത്. ആ ചോദ്യത്തോട് പ്രതികരിക്കാന്‍ താത്പര്യമില്ല എന്ന് അല്പം രൂക്ഷമായി ഉണ്ണി പറഞ്ഞു എന്നുള്ളത് സത്യമാണ്.

സ്വകാര്യതയെ മാനിക്കണം

മാധ്യമസ്വാതന്ത്രം എന്നാല്‍ ഒരാളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നതല്ല. സിനിമാ ലൊക്കേഷന്‍ ഒരു സ്വകാര്യ ഇടമാണ്. അവിടെ അനുവാദമില്ലാതെ പ്രവേശനമില്ല. അനുമതിയോടെ പ്രവേശനം ലഭിച്ചാലും ഒരാള്‍ക്ക് താത്പര്യമില്ലാത്ത അയാളുടെ സ്വകാര്യ വിഷയങ്ങളെ കുറിച്ച് ചോദിക്കേണ്ടതുമില്ല.

താത്പര്യമില്ല എന്ന് പറഞ്ഞാല്‍

വിഷയത്തോട് പ്രതികരിക്കാന്‍ താത്പര്യമില്ല എന്ന് പറഞ്ഞാല്‍ അത് അവിടെ തീര്‍ന്നു. എന്നാല്‍ താത്പര്യമില്ല എന്ന് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ച രീതിയും മാധ്യമപ്രവര്‍ത്തകര്‍ റെക്കോഡ് ചെയ്തു. അത് അമിതസ്വാതന്ത്രമായിട്ട് ഏറ്റെടുക്കുകയായിരുന്നു.

ചാനലില്‍ ഇരയാക്കേണ്ട


അനുവാദമില്ലാതെ ചിത്രീകരിച്ച വീഡിയോ ഡിലീറ്റ് ചെയ്യണം എന്ന് ഉണ്ണി മുകുന്ദനും ഷൂട്ടിങ് സെറ്റിലുള്ള മറ്റുള്ളവരും ആവശ്യപ്പെട്ടു. അത് ചെയ്യില്ല എന്ന് ആദ്യം ഒന്ന് കടിച്ച് പിടിച്ചപ്പോഴാണ് സംഘര്‍ഷഭരിതമാകുന്ന അവസ്ഥയിലേക്ക് രംഗം പോയത്. ഈ രംഗം ചിത്രീകരിച്ച് രാത്രി ചാനല്‍ ചര്‍ച്ചയ്ക്ക് തന്നെ ഇരയാക്കേണ്ട എന്നായിരുന്നു ഉണ്ണിയുടെ ആവശ്യം. അത് അംഗീകരിക്കാതെ വന്നപ്പോഴാണ് രംഗം വഷളായത്.

English summary
Unni Mukundan don't want to become a news maker

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X