»   » നെഗറ്റീവ് റിവ്യൂവില്‍ തളരാതെ ഇര മുന്നോട്ട്, പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദന്‍!

നെഗറ്റീവ് റിവ്യൂവില്‍ തളരാതെ ഇര മുന്നോട്ട്, പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദന്‍!

Written By:
Subscribe to Filmibeat Malayalam

സിനിമ ഇറങ്ങുന്നതിന് മുന്‍പും ഇറങ്ങിക്കഴിഞ്ഞതിന് ശേഷമൊക്കെ നെഗറ്റീവ് വാര്‍ത്തകള്‍ പ്രചരിക്കുന്ന സംഭവം കൂടിക്കൂടി വരികയാണ്. എന്നാല്‍ ഇത്തരത്തില്‍ തുടക്കത്തിലെ നെഗറ്റീവ് പലപ്പോഴും സിനിമയ്ക്ക് ഗുണമായാണ് ഭവിക്കാറുള്ളത്. അത്തരത്തില്‍ നെഗറ്റീവ് റിവ്യൂ പ്രചരിക്കുന്നതിനിടയിലും വിജയിച്ച നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. ഇതേ വിഭാഗത്തിലേക്കാണ് ഉണ്ണി മുകുന്ദന്റെ ഇരയും നീങ്ങുന്നത്. നാളുകള്‍ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. മികച്ച സ്വീകാര്യത ലഭിച്ച് മുന്നേറുന്നതിനിടയിലാണ് നെഗറ്റീവ് റിവ്യു നല്‍കിയത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ രൂക്ഷപ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു.

മഴവില്ലാണോടേയ്! നീലക്കമ്മലും പുതിയ ഷര്‍ട്ടും മോഹന്‍ലാലിന് ട്രോളോട് ട്രോള്‍, കാണൂ!

ഇരയെന്ന സിനിമയ്ക്ക് ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടോ, ദിലീപാണോ ഇരയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതുവരെയുള്ള പോസ്റ്ററുകളും ടീസറുമൊക്കെ ഇക്കാര്യം ശരിവെക്കുന്ന തരത്തിലുള്ളതായിരുന്നു. നിരവധി തവണ ഇക്കാര്യത്തെക്കുറിച്ച് ആരാധകര്‍ ചോദിച്ചപ്പോഴൊന്നും അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നില്ല. പ്രേക്ഷകര്‍ നേരിട്ട് അക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കട്ടെയെന്ന നിലപാടിലായിരുന്നു അണിയറപ്രവര്‍ത്തകര്‍.

Unni Mukundan

പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രത്തെ. ഇര കണ്ടതിന് ശേഷമുള്ള പ്രതികരണം അറിയിച്ച് അനുൂപ് മേനോനും ആദില്‍ ഇബ്രാഹിമും രംഗത്തെത്തിയിരുന്നു. ഇവരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനോടൊപ്പം തന്നെ ഇവര്‍ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് ഉണ്ണി മുകുന്ദന്‍.

English summary
Unni Mukundan facebook about Ira.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X