»   » ബി.ഉണ്ണികൃഷ്ണന്റെ ഐ ലവ് മീ വിദേശത്ത്

ബി.ഉണ്ണികൃഷ്ണന്റെ ഐ ലവ് മീ വിദേശത്ത്

Posted By:
Subscribe to Filmibeat Malayalam
Fahad Fazil and B Unnikrishnan
മോഹന്‍ലാലിനെ ചന്ദ്രശേഖരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെ പുതിയ ഗെറ്റപ്പില്‍ അവതരിപ്പിച്ച ഗ്രാന്‍ഡ് മാസ്‌ററിനുശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐലവ് മീ. ഏറെ പ്രത്യേകതകളുണ്ട് ബി ഉണ്ണികൃഷന്റെ പുതിയ ചിത്രത്തിന്.

തിരക്കഥ തയ്യാറാക്കുന്നത് മല്ലുസിംഗ് സേതുവാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ തരക്കേടില്ലാതെ തിയറ്ററില്‍ ഓടിയ ചിത്രമാണെങ്കിലും ഉണ്ണി മുകുന്ദന്റെ മല്ലു സിംഗ് തിയറ്ററില്‍ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിനെ കടത്തിവെട്ടിയെന്നാണ് കേള്‍ക്കുന്നത്. സാധാരണസ്വയം തിരക്കഥയൊരുക്കുന്ന ബി.ഉണ്ണികൃഷ്ണന്‍ ഇത്തവണ അതിനു മാറ്റം വരുത്തിയിരിക്കുകയാണ്.

സിനിമയുടെ ലൊക്കേഷനുകള്‍ സമ്പൂര്‍ണ്ണമായും വിദേശത്താണ് എന്നാണറിയുന്നത്. ന്യൂ ജനറേഷന്‍ സിനിമയുടെ താരമായ ഫഹദ് ഫാസിലും പുതിയ പ്രതീക്ഷയേകുന്ന നടനായ ഉണ്ണിമുകുന്ദനുമാണ് ഐലവ് മീയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മാടമ്പിയുടെ സംവിധായകന്‍ സൂപ്പര്‍താരങ്ങളെ വിട്ട് ഒരു പരീക്ഷണത്തിന് തയ്യാറാവുന്നതും ആദ്യമായാണ്.

പരസ്പരം അറിയാതെ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന മൂന്ന് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. യുവാക്കളുടെ രസകരമായ ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത തലങ്ങള്‍ പ്രമേയമാക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വൈശാഖ് രാജനാണ്.

സംഘടന നേതൃത്വത്തില്‍ നിന്നും സാവകാശം പിന്‍വലിഞ്ഞുകൊണ്ട് സിനിമയില്‍ സജീവമാവുകയാണ് ബി.ഉണ്ണികൃഷ്ണന്‍ എന്നതിന്റെ സൂചന കൂടിയാണ് ഉടനെയുള്ള പുതിയ ചിത്രം. സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍ ദക്ഷിണാഫ്രിക്കയോ ബാങ്കോക്കോ ആയിരിക്കും. ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ദീപക് ദേവാണ്.

English summary
They are the two happening young stars at the moment and Fahad Fazil and Unni Mukundan will be coming together for director B. Unnikrishnan’s next flick I Love Me

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam