»   » ദി ലാസ്റ്റ് സപ്പറില്‍ ഉണ്ണി മുകുന്ദന്‍

ദി ലാസ്റ്റ് സപ്പറില്‍ ഉണ്ണി മുകുന്ദന്‍

Posted By:
Subscribe to Filmibeat Malayalam

നടന്‍ ഉണ്ണി മുകുന്ദന് ഇതുവരെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രം അവകാശപ്പെടാനായിട്ടില്ല. മുന്‍നിരക്കാരുടെ പകരക്കാരനായി എത്തിയ ഉണ്ണിയുടെ വിജയചിത്രങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ മല്ലു സിങ് മാത്രമേ കാണാന്‍ കഴിയൂ. പിന്നീടെ ഏറെ പ്രതീക്ഷകളോടെയെത്തിയ ഒറീസയെന്ന ചിത്രവും ശ്രദ്ധിക്കപ്പെടാതെപോവുകയാണുണ്ടായത്. ആക്ഷന്‍ ഹീറോയായി ഉണ്ണി അഭിനയിച്ച സാമ്രാജ്യം 2 എന്ന ചിത്രം പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ചില നിയമക്കുരുക്കുകളില്‍ അകപ്പെട്ട് ചിത്രം ഇതുവരെ റിലീസിനെത്തിയിട്ടില്ല.

എന്തായാലും സമീപഭാവിയില്‍ത്തന്നെ ഒരു ഹിറ്റ് ചിത്രത്തില്‍ ഉള്‍പ്പെടുകയെന്നുള്ളത് ഉണ്ണി മുകുന്ദന്‍ എന്ന നടനെ സംബന്ധിച്ച് അത്യാവശ്യമാണ്. ഇതുവരെ വലിയ ഹിറ്റുകളില്ലെങ്കിലും ഉണ്ണിയ്ക്ക് കൈനിറയെ അവസരങ്ങളുണ്ട്. പുതിയതായി ഏറെ ചിത്രങ്ങളിലേയ്ക്ക് ഈ നടന്‍ കരാര്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിലൊന്നാണ് നവാഗതനായ വിനില്‍ സംവിധാനം ചെയ്യുന്ന ദി ലാസ്റ്റ് സപ്പര്‍. ഉണ്ണിയാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ശ്രീനാഥ് ഭാസി, അരുണ്‍ നായര്‍ എന്നിവരാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേളി മാനേയ്. മറി ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

Unni Mukundan

മൂന്ന് കൂട്ടുകാര്‍ വളരെ ദുരൂഹതനിറഞ്ഞ ഒരു സ്ഥലത്തേയ്ക്ക് നടത്തുന്ന സഹാസികയാത്രയും അതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുത്തന്‍ തിരക്കഥാകൃത്തുക്കളായ ഷമീര്‍ സൈനു, ദീപക് ധരണീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം ഏത് പ്രായക്കാര്‍ക്കും ഇഷ്ടമാകുമെന്നാണ് സംവിധായകന്‍ പറയുന്നത്. ഇമ്മാനുവല്‍ എന്ന ചിത്രത്തിന് ശേഷം സിന്‍സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എം ജോര്‍ജ്ജ ്‌നിര്‍മ്മിക്കുന്ന ചിത്രമാണിത്.

English summary
After 'Samrajyam 2' Unni Mukundan will next be seen in 'The Last Supper' directed by debutante Vinil.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam