»   » ഉണ്ണിമുകുന്ദന്റെ അമ്മയായി മീര ജാസ്മിന്‍

ഉണ്ണിമുകുന്ദന്റെ അമ്മയായി മീര ജാസ്മിന്‍

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
മല്ലു സിങ് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും നായകനായ ഉണ്ണി മുകുന്ദന്‍ ശ്രദ്ധിക്കപ്പെട്ടു. അതുകൊണ്ടു തന്നെ നടനെ തേടി നല്ല അവസരങ്ങള്‍ വീണ്ടുമെത്തുന്നു.

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ രണ്ടാം ഭാഗമായ സാമുവലിന്റെ മക്കളില്‍ ഉണ്ണി മുകുന്ദന് ഇരട്ട വേഷമാണ്. ചിത്രത്തില്‍ മീര ജാസ്മിന്റെ ഭര്‍ത്താവായും മകനായും അഭിനയിക്കാനാവുന്നതിന്റെ ത്രില്ലിലാണ് നടന്‍.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പാതിരാമണലില്‍ ജയസൂര്യയുടെ മകനായും നടന്‍ വേഷമിടുന്നു. ജയസൂര്യ ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടേണ്ടിയിരുന്ന ചിത്രമായിരുന്നു പാതിരാമണല്‍. എന്നാല്‍ പല കാരണങ്ങളാല്‍ ജയസൂര്യയ്ക്ക് ചിത്രത്തിലെ ഒരു കഥാപാത്രത്തെ മാത്രമേ പൂര്‍ത്തീകരിക്കാനായുള്ളൂ. അതുകൊണ്ടു തന്നെ ജയസൂര്യയുടെ രണ്ടാം കഥാപാത്രത്തെ ചെയ്യാന്‍ ഉണ്ണി മുകുന്ദനെ ഏല്‍പ്പിക്കുകയായിരുന്നു.

English summary
Unni Mukundan will play the main role with Meera Jasmine as the heroine.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam