»   » ഉണ്ണി മുകുന്ദന്‍ ഒഴുക്കില്‍ പെട്ടു

ഉണ്ണി മുകുന്ദന്‍ ഒഴുക്കില്‍ പെട്ടു

Posted By:
Subscribe to Filmibeat Malayalam

പാലക്കാട്: യുവനടന്‍ ഉണ്ണി മുകുന്ദന്‍ സിനിമ ഷൂട്ടിങിനിടെ ഒഴുക്കില്‍ പെട്ടു. നെല്ലിയാമ്പതിയില്‍ 'ദ ലാസ്റ്റ് സപ്പര്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

പുതുമുഖ സംവിധായകനായ വിനില്‍ ആണ് ലാസ്റ്റ് സപ്പര്‍ ഒരുക്കുന്നത്. വെള്ളത്തില്‍ വച്ചുളള ഷൂട്ടിങ്ങിനിടെ ഉണ്ണി മുകുന്ദന്‍ പുഴയിലേക്ക് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍ തന്നെ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തി.

Unni mUkundan

ഉണ്ണി മുകുന്ദനും സംവിധായകന്‍ മേജര്‍ രവിയും തമ്മിലുണ്ടായ അടിപിടി അടുത്തിടെ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ദ ലാസ്റ്റ് സപ്പറില്‍ നിവിന്‍ പോളിയായിരിക്കും നായകന്‍ എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പിന്നീടാണ് ഉണ്ണിമുകുന്ദനെ നായക വേഷത്തിലേക്ക് തിരഞ്ഞെടുത്തത്.

പോലീസിനെ സഹായിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഹാക്കറുടെ വേഷമാണ് ഉണ്ണി മുകുന്ദന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. മറിയ പോളും പിയേല്‍ലി മാനേയും സിനിമയിലെ നായികാവേഷങ്ങളില്‍ എത്തുന്നുണ്ട്. ശ്രീനാഥ് ഭാസിയും അരുണ്‍ നായരും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അജയന്‍ വിന്‍സന്റ് ആണ് ക്യാമറ. സിവൈഎല്‍ സിഐഎന്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ആണ് സിനിമ നിര്‍മിക്കുന്നത്.

English summary
Unni Mukundan met with an accident during shooting.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam