»   » ഉണ്ണി മുകുന്ദൻ കലിപ്പിലാണ്.. കല്യാണത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്.. കിട്ടിയത് വല്ലാത്തൊരു പണി!

ഉണ്ണി മുകുന്ദൻ കലിപ്പിലാണ്.. കല്യാണത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്.. കിട്ടിയത് വല്ലാത്തൊരു പണി!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ അത്രയ്ക്കങ്ങ് പച്ചപിടിക്കുന്നില്ലെങ്കിലും തെലുങ്കില്‍ ബാഹുബലി നായിക അനുഷ്‌കയ്‌ക്കൊപ്പം അഭിനയിച്ച് തിളങ്ങുകയാണ് ഉണ്ണി മുകുന്ദന്‍. നുണക്കുഴിച്ചിരിയോടെ ആരാധികമാരുടെ ഹൃദയത്തില്‍ ഇടംപിടിച്ച ഉണ്ണിയുടെ കല്യാണം എപ്പോഴാണ് എന്നാണ് എല്ലാ അഭിമുഖങ്ങളിലും ഉയരുന്ന പതിവ് ചോദ്യം. കല്യാണമേ വേണ്ടെന്ന കടുത്ത തീരുമാനത്തിലേക്കാണോ ഉണ്ണി മുകുന്ദന്‍ ?

എത്രയെത്ര കഥകൾ

ഉണ്ണി മുകുന്ദന്റെ വിവാഹത്തെക്കുറിച്ച് ചെറിയ കഥകളൊന്നുമല്ല അടുത്തിടെ പ്രചരിക്കപ്പെട്ടത്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ കഴിയാതെ പോയതിനാല്‍ ഉണ്ണി മുകുന്ദന്‍ വെള്ളമടിച്ച് നടക്കുകയാണ് എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍

എല്ലാം വെറും പുക

കടുത്ത പ്രണയ നൈരാശ്യം മൂലം മദ്യപാനിയായി മാറിയ ഉണ്ണി മുകുന്ദന്‍ സിനിമ ഉപേക്ഷിച്ചു എന്നും വാര്‍ത്തകള്‍ പരന്നു. എന്നാലിതിലൊന്നും ഒരു തരി പോലും സത്യമില്ല എന്ന് ഉണ്ണി തന്നെ വ്യക്തമാക്കുകയും ചെയ്തു

മാസികയുടെ കുഴപ്പമല്ല

ഒരു മാസികയിലാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞു എന്ന തരത്തില്‍ ഈ വിവരങ്ങള്‍ അച്ചടിച്ച് വന്നത്. അത് മാസികയുടെ കുഴപ്പമായി താന്‍ കാണുന്നില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു

പറഞ്ഞതല്ല വന്നത്

തന്റെ അഭിമുഖം എഴുതിയ ആളുടെ കുഴപ്പമാണ് താന്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ച് വന്നതിന് കാരണം. മാസിക പുറത്തിറങ്ങിയപ്പോള്‍ എഴുതിയ ആളെ വിളിച്ച് ഉണ്ണി കാര്യങ്ങള്‍ തിരക്കുകയുണ്ടായി. ലഭിച്ച മറുപടി ഇങ്ങനെയാണത്രേ

കല്യാണം കഴിക്കുന്നില്ലേ

ഉണ്ണി കൂള്‍ ആയി പറഞ്ഞ കാര്യങ്ങള്‍ മെന്‍ഷന്‍ ചെയ്തു എന്നേ ഉള്ളൂ എന്നായിരുന്നു ലേഖികയുടെ മറുപടി. കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് കഴിക്കാം അതിനിപ്പോ എന്താ എന്ന് പറഞ്ഞതിനാണ് ഇത്രയും വലിയ പണി ഉണ്ണി മുകുന്ദന് കിട്ടിയത്

തനിക്ക് ഗേൾഫ്രണ്ടില്ല

വാര്‍ത്ത തന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് വലിയ വിഷമമുണ്ടാക്കിയെന്ന് ഉണ്ണി പറയുന്നു. മാസികയില്‍ എഴുതിയ പോലുള്ള ഒരാളല്ല താനെന്ന് ഉണ്ണി പറയുന്നു. തനിക്ക് നിലവില്‍ ഗേള്‍ഫ്രണ്ടില്ലെന്നും ഉണ്ടെങ്കില്‍ പറയാന്‍ മടിയില്ലെന്നും ഉണ്ണി വ്യക്തമാക്കുന്നു

കല്യാണമേ വേണ്ടേ

ഈ വിഷയത്തോടെ കല്യാണം എന്ന് കേള്‍ക്കുന്നതേ ഉണ്ണി മുകുന്ദന് കലിപ്പാണ്. എനിയാരും തന്നോട് കല്യാണത്തെക്കുറിച്ച് ചോദിക്കരുതെന്നും ഉണ്ണി പറയുന്നു. ചിലപ്പോള്‍ വാശിപ്പറത്ത് താന്‍ കല്യാണം കഴിച്ചെന്ന് പോലും വരില്ലെന്നും ഉണ്ണി പറയുന്നു.

English summary
Actor Unni Mukundan is so frustrated with marriage querries and dont want to get married

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam