»   » തന്ത്രശാലിയായ പോരാളിയായി ഉണ്ണി മുകുന്ദന്റെ ചാണക്യതന്ത്രം വരുന്നു! നിഗൂഢതകളുമായി പോസ്റ്റര്‍!!

തന്ത്രശാലിയായ പോരാളിയായി ഉണ്ണി മുകുന്ദന്റെ ചാണക്യതന്ത്രം വരുന്നു! നിഗൂഢതകളുമായി പോസ്റ്റര്‍!!

Posted By:
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് ഇര. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ ഈ ഫെബ്രുവരിയില്‍ തന്നെ റിലീസിന് തയ്യാറെടുക്കയാണ്. അതിനിടെ ഉണ്ണി നായകനാവുന്ന അടുത്ത സിനിമ ചാണക്യതന്ത്രം പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

ആദിയുടെ 9 ദിവസത്തെ കളക്ഷന്‍ വന്നു! കോടികള്‍ പെട്ടിയിലാക്കി രാജാവിന്റെ മകന്‍ കിടുക്കിയെന്ന് പറയാം..

 unni-mukundan

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയാണ് ചാണക്യതന്ത്രം. ആക്ഷന്‍ ത്രില്ലറായി നിര്‍മ്മിക്കുന്ന സിനിമയില്‍ ചാണക്യനെ ഓര്‍മ്മിക്കുന്ന തരത്തിലുള്ള തന്ത്രശാലിയായ പോരാളിയുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആട് പുലിയാട്ടം എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദിനേശ് പള്ളത്താണ് ചാണക്യതന്ത്രത്തിനും തിരക്കഥയൊരുക്കുന്നത്.

നിവിന്‍ പോളിയുടെ അവാര്‍ഡ് സിനിമയല്ല, ഫീല്‍ ഗുഡെന്ന് ട്രോളന്മാര്‍! ഹേയ് ജൂഡ് കാണാന്‍ കാരണങ്ങളേറെ...

അനുപ് മേനോനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ശിവദ, സായി കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, ശ്രുതി രാമചന്ദ്രന്‍, എന്നിങ്ങനെ വലിയ താരനിരയാണ് സിനിമയിലുള്ളത്.

English summary
Unni Mukundan's Chanakya Thanthram poster out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam