ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചാണക്യതന്ത്രം.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഘടനത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. ആക്ഷന്‍ ത്രില്ലറായി നിര്‍മ്മിക്കുന്ന സിനിമയില്‍ ചാണക്യനെ ഓര്‍മ്മിക്കുന്ന തരത്തിലുള്ള തന്ത്രശാലിയായ ഒരു ചെറുപ്പക്കാരനെയാണ് ഉണ്ണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ സ്ത്രീ ഗെറ്റപ്പിലും താരം എത്തുന്നുണ്ട്. ആദ്യമായി ഉണ്ണി മുകുന്ദൻ സ്ത്രീ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
ഉണ്ണിയുടെ സ്ത്രീ ഗെറ്റപ്പ് ആരാധകരെ ശരിയ്ക്കും ഞെട്ടിച്ചിട്ടുണ്ട്. താരത്തിന്റെ മേക്ക് ഓവർ വീഡിയോ നേരത്തെ തന്നെ തന്നെ പുറത്തു വിട്ടിട്ടുണ്ടായിരുന്നു. ഇത് കണ്ട് പ്രേക്ഷകർ ത്രില്ലിലാണ്. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണ വീഡിയോ കൂടി പുറത്തു വന്നപ്പോൾ ആളുകളുടെ ആകാംക്ഷ കൂടിയിട്ടുണ്ട്.
ആട് പുലിയാട്ടം എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദിനേശ് പള്ളത്താണ് ചാണക്യതന്ത്രത്തിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.അനുപ് മേനോനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ശിവദ, സായി കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, ശ്രുതി രാമചന്ദ്രന്‍, എന്നിങ്ങനെ വലിയ താരനിരയാണ് സിനിമയിലുള്ളത്.