»   » ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമാകും സ്റ്റൈല്‍ എന്ന് പറയുന്നതെന്തുക്കൊണ്ട്?

ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമാകും സ്റ്റൈല്‍ എന്ന് പറയുന്നതെന്തുക്കൊണ്ട്?

Posted By:
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ആക്ഷന്‍ കോമഡി ത്രില്ലര്‍ ചിത്രമായ സ്‌റ്റൈല്‍ റിലീസിന് ഒരുങ്ങുന്നു. ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒപ്പം മമ്മൂട്ടിയുടെ പുതിയ നിയമവും ദുല്‍ഖറിന്റെ ചാര്‍ലിയും മത്സരത്തിനുണ്ടാകും.

ഇതിഹാസ എന്ന ചിത്രത്തിന് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന സ്റ്റൈല്‍ ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കുമെന്നും പറയുന്നുണ്ട്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഇത്രയേറെ പ്രതീക്ഷ ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് ഇത് ആദ്യമായിട്ടാണ്. ഉണ്ണി മുകുന്ദനൊപ്പം ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ..


ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമാകും സ്റ്റൈല്‍ എന്ന് പറയുന്നതെന്തുക്കൊണ്ട്?സ്റ്റൈല്‍

ഒരു കാര്‍ മെക്കാനിക്കായ ടോമിന്റെ ജീവിതത്തിലേക്ക് പ്രണയം കടന്ന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സ്റ്റൈല്‍. ടോമിന്‍വറെ വേഷമാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്.ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമാകും സ്റ്റൈല്‍ എന്ന് പറയുന്നതെന്തുക്കൊണ്ട്?

ചിത്രത്തില്‍ എഡ്ഗര്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്. എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടോവിനോ തോമസ് വില്ലന്‍ വേഷവുമായി എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം ടോവിനോ തോമസാണ്.


ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമാകും സ്റ്റൈല്‍ എന്ന് പറയുന്നതെന്തുക്കൊണ്ട്?

ഒരു കാര്‍ മെക്കാനിക്കായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഉണ്ണിയുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും സ്റ്റൈല്‍ എന്നാണ് പറയുന്നത്.


ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമാകും സ്റ്റൈല്‍ എന്ന് പറയുന്നതെന്തുക്കൊണ്ട്?

മുബൈ മോഡലായ പ്രിയങ്ക ഗഡവാളാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. കന്നട ചിത്രത്തിലും ഒട്ടേറെ പരസ്യ ചിത്രത്തിലും അഭിനയിച്ച പ്രിയങ്ക ഇത് ആദ്യമായാണ് മലയാള സിനിമയില്‍.


ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമാകും സ്റ്റൈല്‍ എന്ന് പറയുന്നതെന്തുക്കൊണ്ട്?

ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ്, വിജയ രാഘവന്‍, പവിത്രന്‍, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.


ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമാകും സ്റ്റൈല്‍ എന്ന് പറയുന്നതെന്തുക്കൊണ്ട്?

ഇതിഹാസയുടെ തിരക്കഥ ഒരുക്കിയ അനില്‍ നാരായണനും, അരുണ്‍ ഡൊമനികുമാണ് സ്‌റ്റൈലിന്റെയും തിരക്കഥ ഒരുക്കുന്നത്. സിനോജ് പി അയ്യപ്പനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.


English summary
Unni Mukundan's style film coming soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam