»   » ഇത് മണിചിത്രത്താഴിലെ നാഗവല്ലിയല്ല ഉണ്ണി മുകുന്ദന്റെ ഒരു മുറൈ വന്ത് പാത്തായ

ഇത് മണിചിത്രത്താഴിലെ നാഗവല്ലിയല്ല ഉണ്ണി മുകുന്ദന്റെ ഒരു മുറൈ വന്ത് പാത്തായ

Posted By:
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഒരു മുറൈ വന്ത് പാത്തായ. സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന ഒരു കഥപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. കല്‍പ്പന, സുധീര്‍ കരമന, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇതിഹാസ എന്ന ചിത്രത്തിന് ശേഷം ടീം വീണ്ടും ഒന്നിക്കുന്ന സ്റ്റൈലാണ് ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ക്രിസ്മസിന് തിയേറ്ററിലെത്തുമെന്ന് പറഞ്ഞിരുന്ന ചിത്രത്തിന്റെ റിലീസിങ് ജനുവരിയിലേക്ക് മാറ്റി വച്ചിരിക്കുന്നു. ഒരു ആക്ഷന്‍ കോമഡി ത്രില്ലറായ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്.

unni-mukundan

ടോം എന്ന കാര്‍ മെക്കാനിക്കിന്റെ വേഷമാണ് സ്‌റ്റൈലില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. ടോമിന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്ന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സ്‌റ്റൈല്‍. ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, വിജയ രാഘവന്‍, ബൈജു, പവിത്രന്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Unni mukundan in sajan's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam