»   » ദിലീപിനെ കണ്ട് പുറത്തിറങ്ങുന്ന മീനാക്ഷി മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ആ ദൃശ്യം

ദിലീപിനെ കണ്ട് പുറത്തിറങ്ങുന്ന മീനാക്ഷി മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ആ ദൃശ്യം

By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ സന്ദര്‍ശിച്ച് പുറത്തിറങ്ങുന്ന മകള്‍ മീനാക്ഷി. ചാനലുകള്‍ നിര്‍ത്താതെ കാണിച്ചിരുന്ന ഈ ദൃശ്യം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചുവെന്ന് എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഉണ്ണി ആര്‍. പുറം ലോകത്തിനു മുന്നില്‍ ദിലീപിന്റെ മകളെ തുറന്നു നിര്‍ത്തുന്നത് മാധ്യമ ധര്‍മ്മത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറയുന്നു.

പൃഥ്വിരാജ് വൈകുന്തോറും നാഗാര്‍ജ്ജുന സന്തോഷിക്കും, പൃഥ്വി അങ്ങനെ വിട്ടുകൊടുക്കുമോ?

അമല പോളിന് പാരയായി മഞ്ജിമ, ആ സിനിമ കൈക്കലാക്കി, ലക്ഷ്യമിടുന്നത് മറ്റൊരു കാര്യം

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന പ്രവണത മാധ്യമ പ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച് പുറത്തിറങ്ങുന്ന മീനാക്ഷിയുടെ ദൃശ്യങ്ങള്‍ ചാനലുകളില്‍ നിരവധി തവണ കാണിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഒരിക്കലെങ്കിലും ആ പെണ്‍കുഞ്ഞിന്റെ സ്വകാര്യതയെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഒളിഞ്ഞു നോട്ടത്തിന്റെ ഇര

ഡയാന രാജകുമാരി മാധ്യമ ഒളിഞ്ഞു നോട്ടത്തിന് ഇരയായിരുന്നു. അങ്ങനെയാണ് അവരുടെ മരണം സംഭവിച്ചതെന്നും ടിജെഎസ് ജോര്‍ജ് മുന്‍പ് ഇന്ത്യന്‍ എക്സ്ര്പസില്‍ എഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നുവെന്നും ഉണ്ണി ആര്‍ പറയുന്നു.

വ്യക്തിയുടെ സ്വകാര്യതയിലേക്ക്

ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് ക്യാമറക്കണ്ണുകളുമായി നീങ്ങുമ്പോള്‍ അതിന്റെ പ്രത്യാഘാതം പലപ്പോഴും പ്രചവിക്കാന്‍ കഴിയുന്നതിനു അപ്പുറത്താവും. ശുദ്ധ മാധ്യമ പ്രവര്‍ത്തനത്തിന് ചേര്‍ന്ന രീതിയല്ല ഇതെന്നും അദ്ദേഹം തുറന്നടിക്കുന്നു.

മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച രംഗം

ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച് പുറത്തിറങ്ങുന്ന മീനാക്ഷിയുടെ ദൃശ്യം ചാനലുകളില്‍ നിര്‍ത്താതെ കാണിച്ചിരുന്നു. ഈ ദൃശ്യം മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു.

ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ജയിലില്‍ കഴിയുന്ന ദിലീപിന്റെ മകളുടെ ദൃശ്യം ആവര്‍ത്തിച്ചു കാണിക്കുന്നതിനിടയില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ആ പെണ്‍കുഞ്ഞിന്റെ സ്വകാര്യതയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു.

മാധ്യമ ധര്‍മ്മത്തിന് ചേര്‍ന്നതാണോ?

ദിലീപിന്റെ മകളെ ലോകത്തിന് മുന്നില്‍ തുറന്നു നിര്‍ത്തുന്നത് മാധ്യമ ധര്‍മ്മത്തിന് ചേര്‍ന്നതാണോയെന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുമ്പോള്‍ അത് ആ കുഞ്ഞു മനസ്സിനെ എത്രത്തോളം വേദനിപ്പിക്കുന്നുവെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

ആ കുട്ടി എന്ത് തെറ്റ് ചെയ്തു?

പല തല തവണ ഉയര്‍ന്നു വന്നിട്ടുള്ള ചോദ്യം തന്നെയാണ് ഉണ്ണി ആറും ഉയര്‍ത്തുന്നത്. ആ പെണ്‍കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാണ് ഇത്തരത്തില്‍ ദൃശ്യങ്ങളില്‍ ആവര്‍ത്തിച്ചു കാണിക്കുന്നത്. നേരത്തെ ദിലീപ് ആരാധകരും ഇതേ വിഷയം ഉന്നയിച്ചിരുന്നു.

English summary
Unni R against media.
Please Wait while comments are loading...

Malayalam Photos

Go to : More Photos