twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവും രേവതിയും ഉര്‍വശിയും ഒന്നിച്ചെത്തുന്ന ചിത്രത്തിന് വിലക്ക്

    By Aswathi
    |

    മഞ്ജു വാര്യയരും രേവതിയും ഉര്‍വശിയും ഒന്നിച്ചെത്തുന്ന ചിത്രത്തിന് അപ്രഖ്യാപിത വിലക്ക്. ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തിയേറ്ററുടികളും ഏര്‍പ്പെടുത്തിയ വിലക്കാണ് ചിത്രത്തിന് ബാധിച്ചിരിയ്ക്കുന്നത്.

    വണ്‍ ബൈ ടു എന്ന സിനിമയുടെ നിര്‍മ്മാതാവാവ് ബി രാകേഷ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സംഘടന അരുണിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വണ്‍ ബൈ ടു മുന്‍നിശ്ചയപ്രകാരമുള്ള ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാതെ നിര്‍മ്മാതാവിന് വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നായിരുന്നു അന്ന് നിര്‍മ്മാതാവ് ബി രാകേഷ് അസോസിയേഷനെ അറിയിച്ചത്.

    manju-warrier-revathi-urvashi

    അരുണ്‍ കുമാറിന് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കാനും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയെ അറിയിക്കാനോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തയ്യാറായില്ല. നിര്‍മ്മാതാവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം പുതിയ ചിത്രവുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്.

    ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയിലാണ് മലയാളത്തിലെ മൂന്ന് സൂപ്പര്‍ നായികമാരെയും വച്ച് അരുണ്‍ ഒരു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത ആഴ്ച തുടങ്ങാനിരിക്കെയാണ് വിലക്ക് വീണിരിയ്ക്കുന്നത്. അതേ സമയം അരുണ്‍ കുമാറിന്റെ പുതിയ ചിത്രത്തിന് പൂര്‍ണ പിന്തുണ നല്‍കാനാണ് ഫെഫ്കയുടെ തീരുമാനം. വിലക്ക് അംഗീകരിക്കാനാകില്ലെന്നാണ് ഫെഫ്കയുടെ നിലപാട്.

    English summary
    If the reports are to be believed, the upcoming project directed bt Arun Kumar Aravind, which will have Manju Warrier, Revathi and Urvashi in the lead roles, is unofficially banned.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X