For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുണ്ട്, പൃഥ്വിരാജുണ്ട്, ഏപ്രില്‍ 27 ന് എത്തുന്നത് 7 സിനിമകള്‍! എല്ലാം കിടുവാണ്..!

  |

  വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ സിനിമകളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ബിഗ് റിലീസുകളായും മറ്റും പ്രേക്ഷകര്‍ കാത്തിരുന്ന സിനിമകള്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരിക്കുകയാണ്. തൊട്ട് പിന്നാലെ വേറെയും സിനിമകള്‍ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്.

  അടുത്ത പടക്കം പൊട്ടി! ലാലേട്ടന്റെ നീരാളിയെ കൊല കൊല്ലിയാക്കി ആരാധകര്‍, പടക്കമാക്കി ട്രോളന്മാരും!

  ഏപ്രില്‍ അവസാനത്തോട് കൂടി അഞ്ച് സിനിമകളാണ്. അതില്‍ മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി താരങ്ങളുടെ സിനിമകളുണ്ടെന്നുള്ളതാണ് വലിയ പ്രത്യേകത. ഓരോ ദിവസം കഴിയുംതോറും വ്യത്യസ്തങ്ങളായ സിനിമകളാണ് വരുന്നത്. അവധിക്കാലമായതിനാല്‍ കുടുംബ പ്രേക്ഷകരുടെ വക വലിയ പിന്തുണയാണ് സിനിമകള്‍ക്ക് കിട്ടുന്നത്. ഈ ആഴ്ച റിലീസിനെത്തുന്ന സിനിമകളുടെ വിശേഷങ്ങളറിയാം..

  അങ്കിള്‍..

  അങ്കിള്‍..

  ഈ വര്‍ഷം മമ്മൂട്ടി നായകനായി അഭിനയിച്ച മൂന്നാമത്തെ സിനിമ കൂടി തിയറ്ററിലേക്ക് എത്തുകയാണ്. ഏപ്രില്‍ ആദ്യ ആഴ്ചയെത്തിയ പരോളിന് പിന്നാലെ തന്നെയാണ് അടുത്ത സിനിമ കൂടി വരുന്നത്. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന ചിത്രമാണ് ഏപ്രില്‍ 27 ന് റിലീസിനെത്തുന്നത്. നടന്‍ ജോയ് മാത്യൂവാണ് തിരക്കഥ എഴുതിയ സിനിമ ഒരു മിഡില്‍ ക്ലാസ് ഫാമിലിയും അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശ ശരത്, വിനയ് ഫോര്‍ട്ട്, കാര്‍ത്തിക, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

  തൊബാമ

  തൊബാമ

  നിവിന്‍ പോളിയുടെ പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സിനിമയാണ് തൊബാമ. നിര്‍മാതാവിന്റെ വേഷത്തിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ സിനിമയുടെ ഭാഗമാവുന്നത്. ആദ്യമായി അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് തൊബാമ. പുതുമുഖമായ മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്യുന്ന സിനിമയും ഏപ്രില്‍ 26 ന് തിയറ്ററുകളിലേക്ക് എത്തും. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രേമത്തിലൂടെ മുന്‍നിരയിലേക്കെത്തിയ സിജു വില്‍സണ്‍, ഷറഫൂദീന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  അരവിന്ദന്റെ അതിഥികള്‍

  അരവിന്ദന്റെ അതിഥികള്‍

  എംമോഹനന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ വീണ്ടും അച്ഛനും മകനും ഒന്നിച്ചഭിനയിക്കുകയാണ്. ശ്രീനിവാസനും, വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. സിനിമയും ഏപ്രില്‍ 27 ന് റിലീസിനൊരുങ്ങുകയാണ്. കുടുംബ ചിത്രമായി ഒരുക്കിയ അരവിന്ദന്റെ അതിഥികളില്‍ അജു വര്‍ഗീസ്, നിഖില വിമല്‍, ബിജുക്കുട്ടന്‍, കോട്ടയം നസീര്‍, പ്രേംകുമാര്‍. ബൈജു, സുബീഷ്, ഉണ്ണിരാജ, ബസന്ത് രവി, ഉര്‍വശി, ശാന്തികൃഷ്ണ, കെപിഎസ്‌സി ലളിത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ചാണക്യതന്ത്രം

  ചാണക്യതന്ത്രം

  ഉണ്ണി മുകുന്ദന്‍ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയാണ് ചാണക്യതന്ത്രം. സിനിമയും ഏപ്രില്‍ അവസാനത്തോട് കൂടി റിലീസിനൊരുങ്ങുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഏപ്രില്‍ 27 നാണ് സിനിമയുടെ റിലീസ്. ഉണ്ണി മുകുന്ദന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചാണക്യതന്ത്രത്തിനുണ്ട്. അതില്‍ സ്ത്രീ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുപ് മേനോന്‍, ശിവദ, സായി കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, ശ്രുതി രാമചന്ദ്രന്‍, എന്നിരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

   കുട്ടന്‍പിള്ളയുടെ ശിവരാത്രി

  കുട്ടന്‍പിള്ളയുടെ ശിവരാത്രി

  സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതിപ്പിക്കുന്ന സിനിമയാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. എയ്ഞ്ചല്‍സ് എന്ന സിനിമയ്ക്ക് ശേഷം ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന സിനിമയും ഏപ്രില്‍ 27 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അമ്പത് വയസുള്ള കുട്ടന്‍പിള്ള എന്ന് പേരുള്ള കോണ്‍സ്റ്റബിളിന്റെ വേഷത്തിലാണ് സുരാജ് അഭിനയിക്കുന്നത്. ആലങ്ങോട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്. രമേശ്, ബിജു, രാജേഷ് ശര്‍മ്മ, ശ്രീകാന്ത് മുരളി, ശ്രിന്ദ, കൊച്ചു പ്രേമന്‍ തുടങ്ങിയവരാണ് സിനിമയിലെ താരങ്ങള്‍.

  ആഭാസം

  ആഭാസം

  സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനിക്കുന്ന മറ്റൊരു സിനിമയാണ് ആഭാസം. സെന്‍സര്‍ ബോര്‍ഡിന്റെ കുടുക്കില്‍ പെട്ട് പോയിരുന്നെങ്കിലും സിനിമയും റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ അവസാനത്തോട് കൂടി സിനിമയും തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ റിമ കല്ലിങ്കലാണ് സുരാജിന്റെ നായികയായി അഭിനയിക്കുന്നത്. ആക്ഷോപ ഹാസ്യമായി നിര്‍മ്മിക്കുന്ന സിനിമയുടെ പ്രമേയം ഒരു ബസും അതിലെ യാത്രക്കാലും യാത്രക്കിടയിലൂണ്ടാവുന്ന പ്രശ്‌നങ്ങളുമാണ്.

  രണം

  രണം

  പൃഥ്വിരാജും റഹ്മാനും ഒന്നിച്ചഭിനയിക്കുന്ന മറ്റൊരു സിനിമയാണ് രണം. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയും ഏപ്രില്‍ 27 ന് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന അഡാറ് ത്രില്ലര്‍ സിനിമയായിരിക്കും രണമെന്നാണ് റിപ്പോര്‍ട്ട്. മംമ്ത മോഹന്‍ദാസ്, ഇഷ തല്‍വാര്‍, അശ്വിന്‍ കുമാര്‍, നന്ദു, ശിവജിത്ത്, എന്നിവരാണ് മറ്റ് താരങ്ങള്‍.

  കുമ്മായത്തില്‍ മുങ്ങിയ പ്രിയ കുട്ടുസനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ! സത്യത്തില്‍ പുട്ടിയല്ല!!

  English summary
  Upcoming movie release in April 27
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X