For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉര്‍വശിയുമായി പിണങ്ങിയ കല്‍പ്പന, സ്വകാര്യജീവിതം സ്വന്തം തീരുമാനിച്ചത് ചേച്ചിക്ക് ഇഷ്ടമായില്ല

  |

  മലയാള സിനിമയിലെ താരസഹോദരങ്ങളാണ് കലാരഞ്ജിനിയും കല്‍പ്പനയും ഉര്‍വശിയും. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നായികമാര്‍ കൂടിയായിരുന്നു ഇവര്‍. അപ്രതീക്ഷിതമായാണ് കല്‍പ്പന വിട വാങ്ങിയത്. ചാര്‍ലിയിലെ കഥാപാത്രത്തെപ്പോലെ ഇടയ്ക്ക് വെച്ച് ജീവിതത്തില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു താരം. കല്‍പ്പനയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത ഇന്നും അതേ പോലെ നിലനില്‍ക്കുകയാണ്. ഹാസ്യവും സ്വഭാവിക കഥാപാത്രങ്ങളും അത്രയും മനോഹരമായാണ് താരം അവതരിപ്പിച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചവരാണ് ഇവര്‍ മൂന്നുപേരും.

  കല്‍പ്പനയുടെ കോമഡി രംഗങ്ങള്‍ ഇന്നും മലയാളി മറന്നിട്ടില്ല. കലാരഞ്ജിനിയാവട്ടെ സ്വഭാവിക കഥാപാത്രങ്ങളിലായിരുന്നു തിളങ്ങിയത്. നായികയായി തിളങ്ങാനുള്ള ഭാഗ്യമായിരുന്നു ഉര്‍വശിക്ക് ലഭിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. അമ്മ വേഷം ചെയ്യാന്‍ മടിയില്ലെന്നും തന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടായിരക്കണം എന്നേയുള്ളൂവെന്നായിരുന്നു താരം പറഞ്ഞത്.

  കല്‍പ്പനയെക്കുറിച്ച് വാചാലയായുള്ള ഉര്‍വശിയുടെ അഭിമുഖം അടുത്തിടെയും വൈറലായി മാറിയിരുന്നു. സിനിമാജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ചേച്ചിയുടെ പേരില്ലാതെ അത് പൂര്‍ണമാവില്ലെന്ന് ഉര്‍വശി പറയുന്നു. തങ്ങളുടെ അടുപ്പത്തെക്കുറിച്ചും ഇടയ്ക്ക് വെച്ച് പിണങ്ങിയതിനെക്കുറിച്ചും വീണ്ടും അടുത്തതിനെക്കുറിച്ചുമെല്ലാം ഉര്‍വശി തുറന്നുപറഞ്ഞിരുന്നു.

  Urvashi

  ഞാനും കൽപ്പന ചേച്ചിയും ഇടയ്ക്ക് ഇടയ്ക്ക് സൗന്ദര്യ പിണക്കമുണ്ടാകാറുള്ള ആൾക്കാരാണ്. അവൾക്ക് ഭരിക്കാനായിട്ട് ദൈവം കൊടുത്ത ആദ്യത്തെ ആളാണ് ഞാൻ. കല ചേച്ചി മൂത്തതായതു കൊണ്ട് എന്നോടാണ് കൊച്ചി ലെ മുതലേ ഭരണം .വക്കീലും ഗുമസ്തനും എന്ന് പറയുന്ന രീതിയാണ്. അതുകൊണ്ട് പിണക്കവും ഇണക്കവുമാക്കെ വരും. അവൾ പറയുന്നത് കേൾക്കാതെ എന്‍റെ സ്വകാര്യ ജീവിതം ഞാൻ തീരുമാനിച്ചതോടു കൂടി അതൊരു അകൽച്ചയിലേക്ക് പോയിരുന്നു. പക്ഷേ പിന്നീട് അതൊക്കെ മാറിയിരുന്നു. കുഞ്ഞാറ്റയെ കല്‍പ്പനയ്ക്ക് വളരെ ഇഷ്ടമായിരുന്നു അതു പോലെ മോനെയും'. ഉര്‍വശി പറയുന്നു.

  wccയെപ്പറ്റി മനസ്സ് തുറന്ന് നടി ഉര്‍വശി | Filmibeat Malayalam

  കല്‍പന ചേച്ചി മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ഒരു പരിപാടിക്കായി പോയിരുന്നു. ഇനി നേരെ കൊച്ചിയിലേക്ക് പോവാമെന്നും മോനെ അവിടെ നിര്‍ത്തണമെന്നും ചേച്ചി അനിയത്തി പിണക്കം മാറ്റണമെന്നും പറഞ്ഞിരുന്നു. അമ്മയോടും തന്റെ വരവിനെക്കുറിച്ച് പറഞ്ഞിരുന്നു. ചേച്ചി ഹൈദരാബാദില്‍ പോവാനായി നില്‍ക്കുകയാണെന്നും ഒരു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നുമായിരുന്നു അന്ന് അമ്മ പറഞ്ഞത്. എന്നാല്‍ പറഞ്ഞ ദിവസം താന്‍ ചെല്ലുമ്പോള്‍ ഉറങ്ങിക്കിടക്കുന്ന ചേച്ചിയെയാണ് കണ്ടതെന്നും ഉര്‍വശി പറഞ്ഞിരുന്നു.

  ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

  English summary
  Uravshi's comment about her sister late actress Kalpana went viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X