»   » എന്റെ നായികയാകാന്‍ ബുദ്ധിമുട്ടുണ്ടോ, ഊര്‍മിളയോട് മമ്മൂട്ടി ചോദിച്ചു, പക്ഷെ നായികയാക്കിയില്ല!!

എന്റെ നായികയാകാന്‍ ബുദ്ധിമുട്ടുണ്ടോ, ഊര്‍മിളയോട് മമ്മൂട്ടി ചോദിച്ചു, പക്ഷെ നായികയാക്കിയില്ല!!

By: Rohini
Subscribe to Filmibeat Malayalam

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക് മടങ്ങി എത്തിയ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ബാസ്‌ക്കര്‍ ദ റാസ്‌ക്കല്‍. നയന്‍താര മമ്മൂട്ടിയുടെ ഹിറ്റ് ജോഡിയാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പക്ഷെ ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചത് നയന്‍താരയെ ആയിരുന്നില്ല.

മുംബൈ മലയാളിയായ ഊര്‍മിള ഗായത്രി എന്ന നടിയെ ആയിരുന്നു. മലയാളിയാണെങ്കിലും ഊര്‍മിള തെലുങ്ക്, കന്നട, ബെംഗാളി ചിത്രങ്ങളിലാണ് അഭിനയിച്ചിരുന്നത്. മമ്മൂട്ടിയുടെ നായികയായി മലയാളത്തിലേക്ക് വിളിച്ചപ്പോള്‍ ഗായത്രി ഒരുപാട് സന്തോഷിച്ചു. പക്ഷെ പിന്നീട് സിദ്ധിഖ് നായികയെ മാറ്റി എന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ്, ജീവിതത്തിലെ ഏറ്റവും വലിയ നിരാശ അനുഭവപ്പെട്ടത് എന്ന് നടി പറയുന്നു. തുടര്‍ന്ന് വായിക്കാം


നായികയായി ഊര്‍മിള ഗായത്രിയെ തീരുമാനിച്ചു

മമ്മൂട്ടിയുടെ നായികയായി ഊര്‍മിള ഗായത്രിയെ കണ്ടെത്തിയ ശേഷം സിദ്ധിഖ് നടിയോട് ഒരു രംഗം അഭിനയിച്ച് അത് വീഡിയോ ആക്കി അയച്ചു തരാന്‍ ആവശ്യപ്പെട്ടു. ആ വീഡിയോ കണ്ട് ഇഷ്ടപ്പെട്ട സിദ്ധിഖ് മമ്മൂട്ടിയ്ക്കും കാണിച്ചു കൊടുത്തു. ഗായത്രി നന്നായി അഭിനയിച്ചു എന്ന് മമ്മൂട്ടിയും പറഞ്ഞതോടെ അവരെ തന്നെ നായികയായി നിശ്ചയിച്ചു.


മമ്മൂട്ടിയ്ക്ക് വേണ്ടി തടികുറയ്ക്കാന്‍ തീരുമാനിച്ചു

നായികയായി തീരുമാനിച്ച കാര്യം സിദ്ധിഖ് ഊര്‍മിള ഗായത്രിയെ വിളിച്ചു പറഞ്ഞു. പക്ഷെ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോള്‍ തടി അല്‍പം കുറയ്ക്കണം എന്ന് സിദ്ധിഖ് പറഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോഴേക്കും അത് സംഭവിച്ചിരിയ്ക്കും എന്ന് ഊര്‍മിള ഗായത്രിയും ഉറപ്പു നല്‍കി.


എന്റെ നായികയായി അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് മമ്മൂട്ടി

ഒരു പൊതു ചടങ്ങിന് മമ്മൂട്ടി മുംബൈയില്‍ വരുന്നുണ്ടെന്നും അദ്ദേഹത്തെ ചെന്ന് കാണണം എന്നും സിദ്ധിഖ് പറഞ്ഞതനുസരിച്ച് ഊര്‍മിള അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തി. തന്റെ നായികയായി അഭിനിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടോ എന്നായിരുന്നു മമ്മൂട്ടി ആദ്യം ചോദിച്ചത്. അതെനിക്ക് ലഭിച്ച വലിയ ബഹുമാനമാണെന്ന് ഗായത്രി പറഞ്ഞു. മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഊര്‍മിള തന്റെ മലയാളം അരങ്ങേറ്റത്തിനുള്ള കാത്തിരിപ്പിലായി


പ്രതീക്ഷിക്കാതെ വീട്ടുകാരും പിന്തുണച്ചു

ഒരു യാഥാസ്ഥിതിക അയ്യര്‍ കുടുംബമായതുകൊണ്ട് തന്നെ ഊര്‍മിള ഗായത്രി അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഊര്‍മിളയുടെ ഇഷ്ടം നടക്കട്ടെ എന്ന് കരുതി മാത്രമാണ് അവര്‍ മകളെ പിന്തുണച്ചത്. എന്നാല്‍ മമ്മൂട്ടി ചിത്രം കിട്ടിയതറിഞ്ഞപ്പോള്‍ വീട്ടുകാരും നടിയെ പിന്തുണയ്ക്കാന്‍ തുടങ്ങി. അതോടെ ഗായത്രിയ്ക്ക് അതിരറ്റ സന്തോഷം.


നായികയെ മാറ്റിയെന്ന് പറഞ്ഞ് സിദ്ധിഖിന്റെ വിളി

ദിവസങ്ങള്‍ കുറച്ച് കഴിഞ്ഞപ്പോള്‍ സിദ്ധിഖിന്റെ കോള്‍ വന്നു. വളരെ അധികം സന്തോഷത്തോടെ ഊര്‍മിള ഗായത്രി ഫോണെടുത്തു. പക്ഷെ മറുതലയ്ക്കലിലെ സിദ്ധിഖിന്റെ സംസാരത്തില്‍ പതര്‍ച്ച. 'ക്ഷമിക്കണം ഊര്‍മിള. ഊര്‍മിളയ്ക്കായി മാറ്റിവച്ച വേഷം നയന്‍താര ചെയ്യാം എന്ന് സമ്മതിച്ചു. ഊര്‍മിളയ്ക്കറിയാമല്ലോ അവരാകുമ്പോള്‍ സിനിമയുടെ ബിസിനസിലും അത് വലിയ മാറ്റമുണ്ടാക്കും. ഊര്‍മിള സഹകരിക്കണം' എതിര്‍ത്തൊരു അക്ഷരം പറയാതെ ഊര്‍മിള സിനിമയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു


മമ്മൂട്ടിയില്‍ നിന്ന് കിട്ടിയ ആത്മവിശ്വാസം

ഷൂട്ടിങ് തുടങ്ങുന്നതിന്റെ തൊട്ടു മുമ്പുള്ള ഒരു ദിവസം പുതിയ സിനിമയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് ഊര്‍മിള മമ്മൂട്ടിയ്ക്ക് സന്ദേശമയച്ചു. മമ്മൂട്ടി പ്രതികരിച്ചു, വിഷമിക്കരുത്. സിനിമയില്‍ ഇതൊക്കെ സര്‍വ്വസാധാരണമാണ്. ഇനിയൊരു അവസരത്തില്‍ തീര്‍ച്ചയായും നിങ്ങളെ പരിഗണിക്കും- മമ്മൂട്ടിയുടെ ആ വാക്കുകള്‍ തനിക്ക് ആത്മവിശ്വാസം നല്‍കി എന്ന് ഊര്‍മിള പറയുന്നു


English summary
Urmila Gayathri was the first choice for Bhaskar the Rascal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam