For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ഉത്തര ഉണ്ണി വിവാഹിതയായി; ചടങ്ങുകളില്‍ തിളങ്ങി ജ്യേഷ്ഠത്തി സംയുക്ത വര്‍മ്മ, വിവാഹ വീഡിയോ പുറത്ത്

  |

  കേരളത്തില്‍ വീണ്ടും താരവിവാഹമേളം. നടി ദുര്‍ഗ കൃഷ്ണയുടെ വിവാഹത്തിന് പിന്നാലെ നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി. നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം കഴിഞ്ഞ ജനുവരിയില്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ വിവാഹവും ഉറപ്പിച്ചെങ്കിലും കൊവിഡ് കാരണം നീട്ടി വെക്കുകയായിരുന്നു.

  പാർട്ടി വെയർ ലുക്കിൽ ആദ ശർമ്മ, വാർമുടി വെച്ച് നടിയുടെ കിടിലൻ ചിത്രങ്ങൾ

  ഒടുവില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായിട്ടാണ് ഉത്തര ഉണ്ണി വിവാഹിതയായത്. ഉത്തരയ്‌ക്കൊപ്പം നടി സംയുക്ത വര്‍മ്മയാണ് വിവാഹ ചടങ്ങുകളില്‍ തിളങ്ങി നിന്നത്. ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രചരിക്കുകയാണ്. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം...

  കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. അത് മാറ്റി വെച്ചെങ്കിലും കൃത്യം ഒരു വര്‍ഷത്തിന് ശേഷം ഏപ്രില്‍ അഞ്ചിന് തന്നെ ബിസിനസുകാരനായ നിതേഷിനൊപ്പമുള്ള താരപുത്രിയുടെ വിവാഹം നടത്തിയിരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരഗാതമായ ഹിന്ദു ആചാരപ്രകാരം ലളിതമായിട്ടാണ് വിവാഹം നടന്നത്. സെറ്റ് മുണ്ടും മുല്ലപ്പൂവുമൊക്കെ ചൂടി കേരള തനിമയിലാണ് ഉത്തര വിവാഹത്തിനെത്തിയത്. വധുവിനൊപ്പം ശ്രദ്ധേയമായി നടി സംയുക്ത വര്‍മ്മയും ഉണ്ടായിരുന്നു.

  സംയുക്തയുടെ ഏറ്റവും അടുത്ത കസിന്‍ സഹോദരിയാണ് ഉത്തര. സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് സംയുക്തയും എത്തിയത്. ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി ചേച്ചിയുടെ കര്‍ത്തവ്യം വഹിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര പങ്കുവെച്ച സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ വൈറലായിരുന്നു. നിതേഷിനൊപ്പം കേരള തനിമയിലുള്ള ഫോട്ടോഷൂട്ടാണ് നടത്തിയത്. ഇതോടെയാണ് ഉത്തരയുടെ വിവാഹം ഉടനെ ഉണ്ടാവുമെന്ന കാര്യം പുറംലോകം അറിയുന്നത്.

  കഴിഞ്ഞ വര്‍ഷം വിവാഹത്തെ കുറിച്ചും പ്രതിശ്രുത വരനെ കുറിച്ചുമൊക്കെ സംയുക്ത തുറന്ന് സംസാരിച്ചിരുന്നു. കേരളത്തില്‍ നടക്കാറുള്ളത് പോലെ ടിപ്പിക്കല്‍ അറേഞ്ചഡ് മ്യാരേജ് ആണ്. മാട്രിമോണിയ പരസ്യം പോലെ വെബ്സൈറ്റ് വഴിയാണ് നിതേഷും ഉത്തരയും കണ്ടുമുട്ടുന്നത്. പിന്നീട് രക്ഷിതാക്കള്‍ തമ്മില്‍ സംസാരിച്ചു. നേരിട്ട് കണ്ടതിന് ശേഷം വീട്ടിലേക്ക് വന്നു. വലിയ ആഘോഷത്തോടെ കല്യാണം നടത്തി എന്നതിനെക്കാള്‍ നല്ലത് യഥാര്‍ഥ ആളെ തിരഞ്ഞെടുത്തു എന്നതാണ്.

  തനിക്ക് നൂറ് ശതമാനവും ചേരുന്ന ഒരാളെ കിട്ടില്ലെന്ന് നേരത്തെ കരുതി ഇരുന്നത്. പക്ഷേ നിതേഷിനെ കണ്ടുമുട്ടിയതിന് ശേഷം ആ അഭിപ്രായം മാറി. ആദ്യം മുതലേ ഇതാണ് ശരിയായ വ്യക്തിയാണെന്ന് എനിക്ക് മനസിലായി. ഒരു സ്പാര്‍ക്ക് വരുമെന്ന് പറയുന്നത് പോലെയാണ് തങ്ങള്‍ക്കിടയിലും സംഭവിച്ചത്. ഇത്രയും കാലം കാത്തിരുന്ന വ്യക്തി ഇതാണെന്ന് തോന്നി. തന്റെ നൃത്തതോടുള്ള പാഷന്‍ മനസിലാക്കി അതിന് ഏറ്റവും കൂടുതല്‍ പിന്തുണ തരുന്ന ആളാണ് നിതേഷെന്നും മുന്‍പ് ഉത്തര പറഞ്ഞിരുന്നു.

  Recommended Video

  Parvathy Candid Moments | FilmiBeat Malayalam

  ഉത്തരയുടെ വിവാഹ വീഡിയോ കാണാം

  English summary
  Urmila Unni's Daughter Uthara Unni Got Married With Nithesh S Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X