»   » ഉര്‍വശി കോടതിയിലെത്തിയത് മദ്യലഹരിയിലെന്ന് മനോജ്

ഉര്‍വശി കോടതിയിലെത്തിയത് മദ്യലഹരിയിലെന്ന് മനോജ്

Posted By:
Subscribe to Filmibeat Malayalam
Urvashi-Manoj
മകളെച്ചൊല്ലി നടി ഉര്‍വശിയും നടന്‍ മനോജും തമ്മിലുള്ള നിയമയുദ്ധം പുതിയതലത്തിലേക്ക്. ഈ കേസുമായി ബന്ധപ്പെട്ട് നാടകീയരംഗങ്ങളാണ് വെള്ളിയാഴ്ച എറണാകുളം കുടുംബകോടതിയില്‍ അരങ്ങേറിയത്.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം മകളെ കൂട്ടിക്കൊണ്ടു പോകുന്നതിനായി രാവിലെ 10.45 ഓടെ കോടതിയില്‍ എത്തിയ ഉര്‍വശി മദ്യപിച്ചിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു. മദ്യപാനിയായ അമ്മയ്‌ക്കൊപ്പം പോകാന്‍ കഴിയില്ലെന്ന് കുഞ്ഞാറ്റയും രേഖാമൂലം കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബ കോടതി വ്യക്തമാക്കി.

കോടതി നടപടികള്‍ക്ക് ശേഷം പുറത്തെത്തിയ മനോജ് കെ ജയന്‍ രൂക്ഷമായ ഭാഷയിലാണ് ഉര്‍വശിയെ വിമര്‍ശിച്ചത്. മദ്യലഹരിയില്‍ കോടതിയിലൊന്ന് ഇരിയ്ക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ് ഉര്‍വശി കോടതിയിലെത്തിയതെന്ന് മനോജ് പറഞ്ഞു.

അമിത മദ്യപാനത്തിന് അടിമയാണ് ഉര്‍വ്വശിയെന്നും അവര്‍ക്കൊപ്പം കുട്ടിയെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതിയില്‍ അറിയിക്കും. കാര്യങ്ങള്‍ മനസ്സിലാക്കിയ കുട്ടി തന്നെ ഇക്കാര്യം കുടംബ കോടതിയില്‍ നേരിട്ട് അറിയിച്ചുവെന്നും മനോജ് പറഞ്ഞു.

"അവരുടെ കോലം ചാനലുകളിലൂടെ എല്ലാവരും കാണട്ടെ, തന്റെ മുന്‍ഭാര്യ എന്ന നിലയിലോ നടി എന്ന നിലയിലോ അല്ല, ഒരു സ്ത്രീ എന്ന നിലയില്‍ പൂര്‍ണ ബഹുമാനത്തോടെയാണ് സംസാരിക്കുകന്നത്." ഇതുവരെ തുറന്നുപറയാത്ത കാര്യമാണ് ഇപ്പോള്‍ പറയുന്നതെന്നും മനോജ് മാധ്യമങ്ങളോട് പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam