»   » ആരും കാണാതെ ലൊക്കേഷനില്‍ വെച്ച് ജഗതി ശ്രീകുമാര്‍ ഉര്‍വശിക്ക് നല്‍കിയത്.. വേറെ ആര്‍ക്കും കൊടുക്കില്ല!

ആരും കാണാതെ ലൊക്കേഷനില്‍ വെച്ച് ജഗതി ശ്രീകുമാര്‍ ഉര്‍വശിക്ക് നല്‍കിയത്.. വേറെ ആര്‍ക്കും കൊടുക്കില്ല!

By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും ജഗതി ശ്രീകുമാറും. ഇവര്‍ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. ഓടി നടന്ന് അഭിനയിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് വില്ലനായി അപകടമെത്തിയത്. ഇതോടെ ജഗതി ശ്രീകുമാറെന്ന അഭിനയ പ്രതിഭ മലയാള സിനിമയില്‍ നിന്നും അകലുകയായിരുന്നു. പല സിനിമകള്‍ കാണുമ്പോഴും ആ വേഷം ജഗി ചെയ്തിരുന്നുവെങ്കിലോയെന്ന് പ്രേക്ഷകര്‍ക്ക് തോന്നാറുണ്ട്. മലയാളികള്‍ക്ക് അത്രയേറെ ഇഷ്ടമാണ് ഈ താരത്തിനെ.

രോഗികളെ വെട്ടിലാക്കിയ ലേഡി സൂപ്പര്‍ സ്റ്റാര്‍..മഞ്ജു വാര്യരുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ നടുങ്ങി!

ആരാധ്യയെ ജയ ബച്ചനില്‍ നിന്നും ഐശ്വര്യ അകറ്റി നിര്‍ത്തുന്നു.. കാണാന്‍ പോലും സമ്മതിക്കുന്നില്ല!

മോഹന്‍ലാല്‍ വിഗ്ഗ് വയ്ക്കാതെ പുറത്തിറങ്ങാത്തതിന്റെ കാരണം ഇതാണ്.. നിലനില്‍പ്പിന് വേണ്ടി???

ഉര്‍വശിയും ജഗതി ശ്രീകുമാറും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ച നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. യോദ്ധ, ചന്ദാമാമ, ലാല്‍സലാം, മിഥുനം, തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ അപകടം വില്ലനായെത്തിയതിനെത്തുടര്‍ന്ന് സിനിമയില്‍ നിന്നും ബ്രേക്കെടുത്ത അദ്ദേഹം ചികിത്സയിലാണ്. അദ്ദേഹത്തിന് സംഭവിച്ച അപകടം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് ഉര്‍വശി പറയുന്നു പ്രശസ്ത മാഗസിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കുകയായിരുന്നു താരം.

സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു

ഒന്നിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന സമയത്ത് അമ്പിളിച്ചേട്ടനും കൂടെയുണ്ടാവാറുണ്ടെന്ന് താരം പറയുന്നു. കൊച്ചേ എന്നാണ് തന്നെ വിളിക്കാറുള്ളതെന്നും താരം ഓര്‍ക്കുന്നു.

തന്നെ തിരിച്ചറിഞ്ഞിരുന്നു

അപകടത്തിനു ശേഷം അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനായി ആശുപത്രിയില്‍ പോയിരുന്നു. തന്നെ കണ്ടപ്പോള്‍ ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. കാലും കൈയ്യും പോയി .ശരിയാകുമെന്ന് തോന്നിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്രേക്ക് പറഞ്ഞാല്‍ നേരെ പോവും

ലൊക്കേഷനില്‍ ജഗതിയുടെ ഊണുകഴിക്കലിനെക്കുറിച്ച് ഉര്‍വശി ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ബ്രേക്ക് പറഞ്ഞാല്‍ ആരെയും കാത്തു നില്‍ക്കാതെ അദ്ദേഹം ഭക്ഷണം കഴിക്കാന്‍ പോകും.

കാന്താരി മുളകുണ്ട്

കാന്താരിമുളകുണ്ട്. വേണമെങ്കില്‍ കൂടെ വായെന്നും പറഞ്ഞ് അമ്പിളിച്ചേട്ടന്‍ വിളിക്കാറുണ്ട്. ചേച്ചി വരാനുണ്ട്, അമ്മായി വരാനുണ്ട് എന്നൊക്കെ പറഞ്ഞ് നില്‍ക്കുകയാണെങ്കില്‍ അവിടെ നിന്നാ മതിയെന്നും അദ്ദേഹം പറയാറുണ്ട്. കാത്തിരിക്കാന്‍ വയ്യെന്നും പറയും.

ബിപിക്കുള്ള മരുന്നാണെന്ന് പറയും

തൈരൊഴിച്ചുള്ള ചോറില്‍ കാന്താരി മുളകും ചേര്‍ത്ത് കഴിക്കുമ്പോള്‍ ബിപിക്കുള്ള മരുന്നാണ് കൊച്ചു കഴിച്ചോയെന്ന് അദ്ദേഹം പറയാറുണ്ട്. അത്രയേറെ കരുതലായിരുന്നു അദ്ദേഹത്തിന് തന്നെയെന്നും ഉര്‍വശി പറയുന്നു.

കൊച്ചേയെന്നാണ് വിളിക്കാറുള്ളത്

ഒരേ സമയം രണ്ടും മൂന്നും സിനിമകളില്‍ അഭിനയിക്കുന്നതിനിടയില്‍ പലപ്പോഴും വണ്ടിയില്‍ ഒരുമിച്ച് സഞ്ചരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കൊച്ചേയെന്നും പറഞ്ഞ് എപ്പോഴും അദ്ദേഹം കൂടെയുണ്ടാവുമെന്നും ഉര്‍വശി പറയുന്നു.

English summary
Urvashi remembering about Jagathy Sreekumar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam