twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉര്‍വ്വശി, ഐശ്വര്യ, പാര്‍വ്വതി, ലിജോമോള്‍, രമ്യ പ്രധാനവേഷങ്ങളില്‍; 'ഹെര്‍' ആരംഭിച്ചു...

    |

    ഉര്‍വ്വശി, ഐശ്വര്യ രാജേഷ്, പാര്‍വ്വതി തിരുവോത്ത്, ലിജോമോള്‍ ജോസ്, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹെര്‍' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എ.ടി സ്റ്റുഡിയോയുടെ ബാന്നറില്‍ നിര്‍മ്മിക്കുന്ന ഹെര്‍ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് വഴുതക്കാട് കാര്‍മ്മല്‍ ദേവാലയത്തില്‍ വെച്ച് നടന്നു.

    her

    ഐ ബി സതീഷ് എം എല്‍ എയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. പ്രശസ്ത നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ആദ്യ ക്ലാപ്പടിച്ചു. ജി സുരേഷ് കുമാര്‍, മേനക, പാര്‍വതി, ലെജിന്‍, അര്‍ച്ചന, ചന്ദ്രു, ചിത്രത്തിന്റെ നിര്‍മാതാവ് അനീഷ്, ജി എസ് വിജയന്‍, കലിയൂര്‍ ശശി, സന്ദീപ് സേനന്‍, നിര്‍മ്മാതാവിന്റെ കുടുംബാംഗങ്ങള്‍ എന്നിവരാണ് തിരി തെളിച്ചത്.

    പ്രണയം ഉണ്ടായിരുന്നു, വിവാഹത്തോട് അടുത്തപ്പോള്‍ പ്രശ്‌നമായി, കല്യാണം മുടങ്ങിയതിനെ കുറിച്ച് ജസീലപ്രണയം ഉണ്ടായിരുന്നു, വിവാഹത്തോട് അടുത്തപ്പോള്‍ പ്രശ്‌നമായി, കല്യാണം മുടങ്ങിയതിനെ കുറിച്ച് ജസീല

    ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന 'ഹെര്‍' എന്ന ചിത്രത്തിന്റെ സംവിധാനം- ലിജിന്‍ ജോസ്, നിര്‍മ്മാണം- അനീഷ് എം തോമസ്, തിരക്കഥ - അര്‍ച്ചന വാസുദേവ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഉര്‍വ്വശി, ഐശ്വര്യ രാജേഷ്, പാര്‍വ്വതി തിരുവോത്ത്, ലിജോമോള്‍ ജോസ്, രമ്യ നമ്പീശന്‍, പ്രതാപ് പോത്തന്‍, ഗുരു സോമസുന്ദരം, രാജേഷ് മാധവന്‍ എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുക.

     കുഞ്ഞിന്‌റെ നീണ്ട മുടി എവിടെ, കാവ്യയ്‌ക്കൊപ്പം സമൂഹ സദ്യയില്‍ മഹാലക്ഷ്മി, പുതിയ ചിത്രം വൈറല്‍ കുഞ്ഞിന്‌റെ നീണ്ട മുടി എവിടെ, കാവ്യയ്‌ക്കൊപ്പം സമൂഹ സദ്യയില്‍ മഹാലക്ഷ്മി, പുതിയ ചിത്രം വൈറല്‍

    ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സഹനിര്‍മ്മാതാവായി 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'നീ കോ ഞാ ചാ', 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?' തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് 'ഹെര്‍'. സംവിധായകന്‍ ലിജിന്‍ ജോസ് ഫഹദ് ഫാസില്‍ നായകനായ 'ഫ്രൈഡേ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് 'ലോ പോയിന്റ്' എന്ന ചിത്രത്തിലൂടെയും '81/2 ഇന്റര്‍കട്ട്‌സ്: ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ ജി ജോര്‍ജ്ജ്' എന്ന ഡോക്യുമെന്ററിയിലൂടെയും തന്റെ സംവിധാനമികവ് പ്രകടമാക്കിയിട്ടുണ്ട്. ലിജിന്റെ മൂന്നാമത്തെ ചിത്രമായ 'ചേര'യുടെ ചിത്രീകരണം പൂര്‍ത്തിയായി വരുന്നു. ചിത്രത്തിന്റെ രചയിതാവ് അര്‍ച്ചന വാസുദേവ് ഇന്ത്യ ഫിലിം പ്രോജക്റ്റിനായി 'ആത്മനിര്‍ഭര്‍' എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്.

    ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സൗണ്ട് ഡിസൈന്‍ രാജ കൃഷ്ണന്‍ ,സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിര്‍വ്വഹിക്കും. ഷിബു ജി സുശീലനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

    English summary
    Urvashi and Parvathy's Her Movie Starting,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X