മദ്യപിക്കാന്‍ പഠിപ്പിച്ചത് മനോജെന്ന് ഉര്‍വ്വശി

താന്‍ മദ്യപിക്കാറുണ്ടെന്നും ആ ശീലം പഠിപ്പിച്ചത് മനോജാണെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉര്‍വ്വശി വെളിപ്പെടുത്തി. തന്റെ വീട്ടില്‍ ആരും മദ്യപിക്കാറില്ല. വീട്ടില്‍ വച്ച് മദ്യം തൊട്ടിട്ടു പോലുമില്ല. എന്നാല്‍ വിവാഹ ശേഷം മനോജിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ എല്ലാവരും ചേര്‍ന്നിരുന്നാണ് മദ്യപിച്ചിരുന്നത്.
അമ്മായിയച്ഛന്‍ മരുമക്കള്‍ക്ക് മദ്യം പകര്‍ന്നു കൊടുക്കുന്ന ശീലമാണ് അവിടെയുണ്ടായിരുന്നത്. പിന്നേയും ഒട്ടേറെ മടുപ്പിക്കുന്ന അനുഭവങ്ങള്‍ മനോജിന്റെ വീട്ടില്‍ വച്ച് ഉണ്ടായി. ഈ സാഹചര്യത്തില്‍ ഏതൊരു പെണ്ണും മദ്യപാനം ശീലമാക്കി പോകുമായിരുന്നു. എല്ലാം മറക്കാനും ബോധമില്ലാതാകാനും അതേ ഒരു വഴിയുണ്ടായിരുന്നുള്ളൂവെന്ന് ഉര്‍വ്വശി പറയുന്നു.
കോടതിയിലെത്തിയപ്പോള്‍ മദ്യപിച്ചിരുന്നില്ലെന്ന് പറഞ്ഞ ഉര്‍വ്വശി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാവാന്‍ വിസമ്മതിച്ചിരുന്നു. ഇതിന്റെ കാരണവും നടി വ്യക്തമാക്കി.
അടുത്ത പേജില്‍


Click it and Unblock the Notifications