»   » ഉര്‍വ്വശി വരുന്നൂ ബസ് കണ്ടക്ടറായി

ഉര്‍വ്വശി വരുന്നൂ ബസ് കണ്ടക്ടറായി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ അങ്ങേയറ്റം ഫഌക്‌സിബിളായ നടികളില്‍ ഒരാളാണ് ഉര്‍വ്വശി. അസാമാന്യമായ വൈദഗ്ധ്യത്തോടെ വ്യത്യസ്തമായ നിരവധി വേഷങ്ങളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട് ആ പഴയകാല നായികാ നടി. രണ്ടാം വരവില്‍ അമ്മവേഷങ്ങളാണ് അധികം കിട്ടിയതെങ്കിലും ഉര്‍വശിക്ക് ലഭിച്ച റോളുകളുടെ പ്രാധാന്യം ഒട്ടും കുറഞ്ഞിരുന്നില്ല. അച്ചുവിന്റെ അമ്മയയും മമ്മി ആന്‍ഡ് മിയും ഉര്‍വ്വശിയുടെ രണ്ടാം വരവിലെ ഇത്തരം ഉദാഹരണങ്ങളാണ്.

ജയന്‍ പൊതുവാളിന്റെ പുതിയ ചിത്രത്തില്‍ ബസ് കണ്ടക്ടറായാണ് ഉര്‍വ്വശി അഭിനയിക്കുന്നത്. ചിത്രത്തിന്റെ പേര് താക്കോല്‍. സ്ഫടികം എന്ന ചിത്രത്തില്‍ കള്ള് കുടിച്ച് ഫിറ്റായി കുറച്ചുനേരം ഉര്‍വ്വശി ലോറി ഓടിച്ചുനോക്കിയിരുന്നു. എങ്കിലും കണ്ടക്ടറാകുന്നത് ഇതാദ്യമായാണ്.

urvashi

പ്രതാപ് പോത്തന്‍, സലിംകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. താക്കോലിന്റെ ചിത്രീകരണം മെയ് മാസത്തില്‍ ആരംഭിക്കും. രണ്ടാം വരവില്‍ ഉര്‍വശിക്ക് ലഭിക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ലേഡി കണ്ടക്ടറുടെ ഈ വേഷം എന്ന് കരുതാം.

English summary
Malyalam lead actress Urvashi to star as bus conductor in new movie Thakkol
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam