For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൽപ്പന ചേച്ചി പ്രേമത്തെ കുറിച്ചു പറഞ്ഞു!! അച്ഛൻ ഒറ്റയടി, അന്ന് കിട്ടിയ തല്ലിനെ കുറിച്ച് ഉർവ്വശി

  |

  കലാ രഞ്ജിനി, കൽപ്പന, ഉർവ്വശി.. ഒരു കാലത്ത് മലയാള സിനിമ അടക്കി വാണിരുന്ന താരസുന്ദരിമാരയിരുന്നു . ഹാസ്യം, നായിക, സ്വഭാവ നടി എന്നിങ്ങനെ അക്കലത്തെ എല്ലാ സിനിമകളിലും ഈ മൂവർസംഘം നിറസാന്നിധ്യമായിരുന്നു. കാലത്തിനോടൊപ്പവും സിനിമയുടെ ഓളത്തിനോടൊപ്പവും തുഴഞ്ഞ് നീങ്ങാൻ ഈ സഹോദരിമാർക്ക് അധികം ബുദ്ധിമുട്ടുണ്ടായിരുന്നില്ല . അതിനൊരു തെളിവാണ് ഇന്നും സിനിമയുടെ അഭ്രപാളികളിൽ ഇവർ തിളങ്ങി നിലൽക്കുന്നത്.

  മോള് ട്രൗസറിട്ട് നടക്കുന്ന കാലത്ത് മഞ്ജു ഞങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്!! കുത്തിത്തിരുപ്പ്, ഒടിയൻ ഒടിവെച്ചത് റിമയെ, താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല...കാണൂ

  കൽപ്പനയുടെ പെട്ടെന്നുള്ള വിയോഗം മലയാള സിനിമയുടെ തീരനഷ്ടങ്ങളിൽ ഒന്നാണ്. ഭൂമിയിൽ നിന്ന് മൺമറഞ്ഞ് പോയിട്ടും ഇന്നും മലയാള സിനിമയും പ്രേക്ഷകരും കൽപ്പനയെ ഹൃദയത്തിലേറ്റുന്നുണ്ട്. കൽപ്പന അവിസ്മരണീയമാക്കിയ പല കഥാപാത്രങ്ങളും ഇന്നും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പുതിയ തലമുറ അതിനെ നെ‍ഞ്ചിലേറ്റുന്നുമുണ്ട്. മരണപ്പെട്ടതിനു ശേഷവും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുക എന്നത് ഒരു അഭിനേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ്. സിനിമയിൽ കാണുന്നതു പോലെ കുറച്ചു കുറമ്പ് നിറഞ്ഞ പ്രകൃതക്കാരിയായിരുന്നു കൽപ്പന. അന്ന് പ്രേമത്തിന്റെ പേരിൽ അച്ഛനിൽ നിന്ന് തല്ല് കിട്ടയ സംഭവം ഉർവ്വശി വെഉിപ്പെടുത്തുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉർവ്വശി ഇക്കാര്യം വെളിപ്പെടുത്തിയത്.

  പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ്ഹൗസ് സർക്കാർ സീൽവെച്ചു!! കാരണം കോടതി വിധി

   പ്രേമത്തെ കുറിച്ച് പറഞ്ഞപ്പോൾ തല്ലു കിട്ടി

  പ്രേമത്തെ കുറിച്ച് പറഞ്ഞപ്പോൾ തല്ലു കിട്ടി

  ഒരു സിനിമ കഥ പങ്കുവയ്ക്കുന്നതിനിടെയാണ് കൽപ്പനയുടെ വായിൽ നിന്ന് പ്രേമം എന്നൊരു വാക്ക് വീണത്. സിനിമയിൽ ശിവാജി ഗണേശൻ അവരെ പ്രേമിക്കുകയാണെന്നായിരുന്നു സിനിമയിലെ ആ സഭാഷണം. എന്നാൽ ഇത് കേട്ട് കൊണ്ട് അച്ഛൻ അടുത്തേയ്ക്ക് വന്നു. എന്നീട്ട് ചോദിച്ചു എന്താ മക്കളെ പ്രേമം . ചേച്ചി ഉടൻ പറഞ്ഞു,അച്ഛാ അത് അവർ രണ്ടു പേരും ഭയങ്കര പ്രേമമായിട്ട് കല്യാണം കഴിച്ചു. അതാണ് പ്രേമം.

  ഒറ്റയടി

  ഒറ്റയടി

  അന്ന് കൽപ്പനയ്ക്ക് 12 വയസ്സ് മാത്രമായിരുന്നു പ്രായം . അച്ഛൻ ഉടൻ തന്നെ കവിളിൽ ഒരു അടിവെച്ചു കൊടുത്തു. ആ ആടിയിൽ വായിൽ നിന്ന് ചോരയൊക്കെ വന്നിരുന്നു. ഇന്നും ഈ സംഭവം ഒർക്കുന്നുവെന്നും ഉർവ്വശി പറഞ്ഞു. എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ഉർവ്വശിക്കൊപ്പം ടൊവിനോയും ഉണ്ടായിരുന്നു.

  പണ്ടത്തെ ആളുകളുടെ മനസ്സ്

  പണ്ടത്തെ ആളുകളുടെ മനസ്സ്

  പണ്ടത്തെ കാലത്ത് മക്കൾ അടുത്തിരിക്കുമ്പോൾ അച്ഛനമ്മമാർ ഉമ്മ രംഗങ്ങൾ പോലും ടിവിയിൽ കാണില്ലായിരുന്നു. മക്കളുള്ളപ്പോൾ ഇങ്ങനെയൊരു രംഗം വന്നാൽ ഇറങ്ങി ഓടണോ എന്നുള്ള ചിന്തയായിരുന്നു പലർക്കും. അതു കൊണ്ടാവാം ചുംബന രംഗങ്ങളുളള സിനിമകൾ ഇന്നും ആളുകൾ എതിർക്കുന്നത്. തന്റെ വീട്ടിൽ നടന്ന മറ്റൊരു രസകരമായ സംഭവവും ഉർവ്വശി ഈ അവസരത്തിൽ പങ്കുവെച്ചു.

  ഇംഗ്ലീഷ് സിനിമയുടെ കാസ്റ്റ്

  ഇംഗ്ലീഷ് സിനിമയുടെ കാസ്റ്റ്

  പണ്ട് എന്റെ സഹോദരൻ സുഹൃത്തുക്കളുടെ കയ്യിൽ നിന്ന് ഇംഗ്ലീഷ് സിനിമയുടെ സിഡികൾ വാങ്ങി കൊണ്ട് വരുമായിരുന്നു. അതിനുളളിൽ ചില സംഗതികൾ ഉണ്ട്. ഇത് നേരത്തെ കൂട്ടുകാരുടെ വീട്ടില‌ിരുന്നു കണും. എന്നിട്ട് വീട്ടിൽ വന്ന് കാസ്റ്റ് കാണുമ്പോൾ ഈ രംഗങ്ങൾ വരുമ്പോൾ ഓടിച്ചു കളയുമായിരുന്നു. അന്ന് അമ്മൂമ്മയൊക്കെ ചോദിക്കും ആ സീൻ കാണണ്ടേയെന്ന്. എന്നാൽ അന്ന് ആങ്ങള അനുഭവിച്ച ടെൻഷൻ പിന്നെ കുറെ കാലം കഴിഞ്ഞിട്ടാണ് തങ്ങൾക്ക് മനസ്സിലായത്.

  English summary
  urvasi says about their father beat kalpana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X